വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് എസ്ഐ കുരുക്കില്‍. ജില്ലാ സെക്രട്ടറിയുമായുള്ള എസ്ഐ  ഗോകുല്‍ദാസിന്‍റെ സംഭാഷണം എസ്എഫ്ഐ പുറത്തുവിട്ടു. സംഭവത്തില്‍ എഡിജിപി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ   എസ്ഐയെ  കമ്മിഷണര്‍ വിളിച്ചുവരുത്തി. എസ്ഐയ്ക്കെതിരെ  നടപടിക്ക് സാധ്യതയുണ്ട്

 

എസ്എഫ്ഐ സംസ്ഥാന നേതാക്കളാണ് എസ് ഐ ഗോകുൽദാസിന്‍റെ ഭീഷണി സന്ദേശം പുറത്തുവിട്ടത്. എസ്എഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തുക മാത്രമല്ല തിരുവനന്തപുരത്തെ സംഘർഷമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടാണെന്ന പരാമർശം ആഭ്യന്തരമന്ത്രിയെ തന്നെ പ്രതിരോധത്തിൽ ആക്കുന്നതാണ്. കഴിഞ്ഞദിവസം എസ്എഫ്ഐ നേതാക്കൾ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ സമവായം ഉണ്ടായോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഈ പരാമർശം.  എസ്ഐയുടെ ഭീഷണി വിലപ്പോകില്ലെന്നും എസ്ഐയുടെയും സിഐയുടെയും വീടുകളിലേക്ക് ഒരേസമയം മാർച്ച് നടത്തുമെന്നും എസ്എഫ്ഐ നേതാക്കൾ പ്രഖ്യാപിച്ചു. 

 

തിരുവനന്തപുരത്തെ സംഘർഷത്തിൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങും എന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. സംഘർഷമായി ബന്ധപ്പെട്ട കേസിൽ മന്ത്രി ഒ ജെ ജനീഷിനെയും ഷാഫി പറമ്പിൽ എംപിയെയും പ്രതി ചേർക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

SFI leader threat and Kerala police harassment are major concerns in Thiruvananthapuram, leading to an SFI protest being planned.