മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലേക്ക് ഐസയും എ.ഐ.എസ്.എഫും നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മാർച്ചിൽ പങ്കെടുത്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ, സാമൂഹ്യ പ്രവർത്തകൻ യോഗേന്ദ്ര യാദവ് എന്നിവരെയും കസ്റ്റഡിയിൽ എടുത്തു. പട്ടേൽ ചൗക്ക് മെട്രോ സ്‌റ്റേഷനിൽ നിന്ന് ജന്തർ മന്തറിലേക്ക് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. 

 

ജന്തർ മന്തർ റോഡിലേക്ക് പ്രവേശിക്കും മുൻപെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ബലം പ്രയോഗിച്ചത്.  ഡൽഹി പൊലീസിനു പുറമെ അർധ സൈനിക വിഭാഗങ്ങളും സ്ഥലത്തുണ്ടായിരുന്നു.

 

Also read: ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പങ്കുചേർന്ന് മണിപ്പൂർ സ്വദേശികൾ

 

കപിൽ സിബൽ, പ്രശാന്ത്, ഭൂഷൺ, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങിയവർ വിദ്യാർഥികൾക്ക് പിന്തുണയുമായി ജന്തർ മന്തറിലെത്തിയിരുന്നു. ‘ആ ഒരാളെ രക്ഷിക്കാനായി അവർ ആയിരത്തോളം പൊലീസുകാരെ ഉപയോഗിക്കുകയാണ്.’–നേഹ ബോറ പറഞ്ഞു. സമരത്തെ നേരിടാൻ ആയിരക്കണക്കിന് പൊലീസുദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിട്ടുള്ളത്. ആം ആദ്മി പാർട്ടി, എസ്എഫ്ഐ, എൻഎസ്‌യുഐ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം രാവിലെ 11 ഓടെയാണ് ആരംഭിച്ചത്. ജന്തർ മന്തറിൽനിന്ന് മാത്രം 750 ഓളം പേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. രാവിലെ 200ലേറെപ്പേരെ വീട്ടുതടങ്കലിലാക്കിയിരുന്നു

ENGLISH SUMMARY:

Jantar Mantar protest in Delhi saw clashes and arrests, including prominent figures like Prashant Bhushan and Yogendra Yadav, as police dispersed the demonstration. The march, organized by AISF and IISA demanding the resignation of the Chief Election Commissioner, faced a strong police presence.