manipur-gyanesh-protest

 

സ്വദേശത്തെ സംഘർഷാന്തരീക്ഷത്തിനിടയിൽ നിന്നും ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പങ്കുചേർന്ന് മണിപ്പൂർ സ്വദേശികൾ.  മണിപ്പൂർ കലാപത്തിന് കാരണം മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റമാണെന്നും  കൃത്യമായ SIR, സെൻസസ് എന്നിവ നടപ്പിലാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. 

 

മൊയ്‌റാങ് ഗ്രാമത്തിൽ നിന്നും   മുംബൈയിലെത്തി കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത മണിപ്പൂരുകാരിൽ ഒരാൾ മാത്രമാണ് രോഹൻ ഫിലേം. സ്വന്തം വീടിനടുത്ത് ഉൾപ്പെടെ തുടരുന്ന മിസൈൽ, ബോംബ് ആക്രമണങ്ങളാണ് സിജെപിയുടെ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിലേക്ക് തന്നെ എത്തിച്ചതെന്ന് രോഹൻ. 

 

മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റമാണ് തന്‍റെ നാടിനെ സംഘർഷഭരിതമാക്കുന്നത്. അനധികൃത കുടിയേറ്റത്തിന് 10 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും ഇതിലൊരു എംഎൽഎ മ്യാൻമറിലെ മുൻ എംപിയാണെന്നും വെളിപ്പെടുത്തൽ. സെൻസസും എസ്ഐആറും കൃത്യതയോടെ നടപ്പിലാക്കിയിരുന്നുവെങ്കിൽ മണിപ്പൂരിൽ ജീവൻ നഷ്ടപ്പെട്ടവരിൽ നിരവധിപേർ ഇന്നും ഒപ്പം ഉണ്ടായേനെ .

 

മത-വർഗീയ രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് സിജെപിയിലെത്തിയത്. തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ബാലാസാഹെബ് താക്കറെയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്നതിനാൽ മുംബൈയിലും. 

 

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് മണിപ്പൂർ കടന്നുപോകുന്നതെന്നും നീതിക്കായുള്ള പോരാട്ടം മണിപ്പൂർ ജനത തുടരുമെന്നും രോഹൻ കൂട്ടിച്ചേർത്തു.   

ENGLISH SUMMARY:

A group of Manipur natives fleeing ongoing regional violence joined the Cockroach Janata Party's (CJP) protest against Chief Election Commissioner Gyanesh Kumar in Mumbai.