akbarsha-rejects-sfi-stand-apologizes-for-tearing-kodiyeri-balakrishnan-flex

എസ്എഫ്ഐ ബന്ധമില്ലെന്ന സംഘടനയുടെ നിലപാട് തള്ളി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയ അക്ബര്‍ഷാ. താൻ മുൻപ് എസ്എഫ്‌ഐയിലും ഇപ്പോൾ ഡിവൈഎഫ്ഐയിലും അംഗമാണെന്നും, കീറിയത് കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയെന്നും അദ്ദേഹം വ്യക്തമാക്കി. 

കോടിയേരിയുടെ ഫ്ലക്സ് കീറിയതില്‍ ക്ഷമ ചോദിക്കുന്നതായും അക്ബര്‍ഷാ പറഞ്ഞു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐ സമരത്തിനിടെയാണ് അക്ബര്‍ഷാ ഫ്ലക്സ് കീറിയത്.  

അതേസമയം കോടിയേരി അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർത്ത സംഭവത്തില്‍ പൊലീസിൽ പരാതി നൽകി എസ്എഫ്ഐ. സമര പരിപാടിക്കിടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച ആൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ്

ENGLISH SUMMARY:

DYFI activist Akbarsha has rejected SFI's claim that he has no organizational ties with them, clarifying that he was previously an SFI member and currently holds DYFI membership. He publicly apologized for tearing down a flex board featuring the late CPM leader Kodiyeri Balakrishnan, explaining that he mistook it for a Congress flex banner. The incident took place during an SFI protest staged against a police lathi-charge at the University Hostel in Thiruvananthapuram.