കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയും അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലും നാളെ നേർക്കുനേർ . ബ്രസീൽ നിലവിൽ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തും ഇന്ത്യ 138-ാം സ്ഥാനത്തുമാണ്. ബ്രസീല്‍ ടീം കൊല്‍ക്കത്തയിലെത്തി.
മഞ്ഞപ്പടയ്ക്ക് കൊൽക്കത്തയിൽ വൻ സ്വീകരണമാണ്. ബ്രസീൽ ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് ആരാധകർ തടിച്ചുകൂടി. നാളെ ഫുട്ബോൾ ചരിത്രത്തിലെ അപൂർവമായ രാത്രി.
ലോകഫുട്ബോളിലെ വൻശക്തിയായ ബ്രസീലിനെതിരെ ഇന്ത്യ ഇറങ്ങുന്നു. സൗഹൃദ മത്സരമാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് അതിനപ്പുറമുള്ള പ്രാധാന്യമുണ്ട്. അഞ്ചുതവണ ലോകചാമ്പ്യന്മാരെ നേരിട്ട് സ്വന്തം നിലവാരം അളക്കാനുള്ള അവസരമാണ് ഖലിദ് ജമീലിനും സംഘത്തിനും.
വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, മാർക്വിഞ്ഞോസ് തുടങ്ങിയ താരങ്ങളുമായി കാർലോ ആൻചലോട്ടിയുടെ ബ്രസീൽ എത്തുമ്പോൾ, ഇന്ത്യൻ പ്രതിരോധത്തിന് മുന്നിലുള്ളത് ലോകോത്തര പരീക്ഷണം.
കൊൽക്കത്തയുടെ ഫുട്ബോൾ ആവേശത്തിന് ഇനി കിക്കോഫിന്‍റെ കാത്തിരിപ്പ് മാത്രം. ബ്രസീലിന്റെ മഞ്ഞ ജഴ്സിക്ക് മുന്നിൽ ഇന്ത്യയുടെ നീലപ്പട ചരിത്രരാത്രിക്ക് സാൾട്ട് ലേക്ക് ഒരുങ്ങുന്നു.