ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും തകർപ്പൻ പ്രകടനവുമായി പോർച്ചുഗൽ. യുവേഫ നേഷൻസ് ലീഗ് എ ഗ്രൂപ്പ് നാലിൽ ഡെൻമാർക്കിനെ 4–2ന് കീഴടക്കി പോർച്ചുഗൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. 

ഡെന്മാര്‍ക്ക് കോപ്പൻഹേഗൻ പാർക്കൻ സ്റ്റേഡിയത്തില്‍ സൈഡ് ബെഞ്ചില്‍പോലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ ആതിഥേയരെ നേരിടാനിറങ്ങിയത് .13-ാം മിനിറ്റിൽ ജാവോ കാൻസെലോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. എന്നാൽ എട്ടു മിനിറ്റിനകം മിക്കൽ ഡാംസ്ഗാർഡ് ഡെൻമാർക്കിനായി സമനില നേടി. 25-ാം മിനിറ്റിൽ ഗോൺസാലോ റാമോസ് വീണ്ടും പോർച്ചുഗലിന് ലീഡ് നൽകി. ആദ്യപകുതി 2–1ന് പോർച്ചുഗലിനൊപ്പം.

രണ്ടാം പകുതി തുടങ്ങി എട്ടു മിനിറ്റിനകം റാസ്മസ് ഹൊയ്ലുണ്ട് ഡെൻമാർക്കിനെ 2–2ൽ എത്തിച്ചു. . 67-ാം മിനിറ്റിൽ വിറ്റിഞ്ഞ ബ്രൂണോ ഫെർണാണ്ടസിന്‍റെ പാസിൽ നിന്ന് ഗോൾ നേടി പോർച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു.

87-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ജാവോ ഫെലിക്സ് ഡിയോഗോ ദലോട്ടിന്റെ അസിസ്റ്റിൽ നാലാം ഗോൾ നേടി. ഇതോടെ ഡെൻമാർക്കിന്‍റെ തിരിച്ചുവരവ് പ്രതീക്ഷകൾ .

റൊണാൾഡോ ഇല്ലാതിരുന്ന മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയത് ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു. റാമോസിന്റെയും വിറ്റിഞ്ഞയുടെയും ഗോളുകൾക്ക് വഴിയൊരുക്കിയ നിർണായക അസിസ്റ്റുകൾ ഫെർണാണ്ടസിന്‍റെ പേരിലാണ്. ഇതോടെ പോര്‍ച്ചുഗലിന് മൂന്നില്‍ മൂന്നുജയവുമായി ലീഗ് ഗ്രൂപ് എ നാലില്‍ ഒന്‍പതുപോയിന്‍റായി.

Portugal secured a thrilling 4-2 victory against Denmark in the UEFA Nations League, demonstrating strong performance even in the absence of Cristiano Ronaldo. :