ഫുട്ബോൾ ലോകത്തെ രണ്ട് രാജാക്കന്മാർ... ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും! ഒരാൾ ഇടതുകാലിന്റെ മാന്ത്രികത കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചപ്പോൾ... മറ്റൊരാൾ വേഗതയും കരുത്തും ഫിനിഷിങ്ങും കൊണ്ട് റെക്കോർഡുകൾ തകർത്തു. വർഷങ്ങളോളം ലോക ഫുട്ബോളിന്റെ നെറുകയിൽ നിന്ന രണ്ട് താരങ്ങൾ പരസ്പരം എതിരാളികളായി കളിച്ചപ്പോഴെല്ലാം ആരാധകർക്ക് ലഭിച്ചത് അവിസ്മരണീയ നിമിഷങ്ങൾ.

മെസ്സിയുടെ ഡ്രിബ്ലിങ്... റൊണാൾഡോയുടെ ഫിനിഷിങ്... ഗോളുകൾ... റെക്കോർഡുകൾ... ബാലൺ ഡി ഓർ പോരാട്ടങ്ങൾ.. ഒരേ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രണ്ട് ഇതിഹാസങ്ങൾ. എന്നാൽ, വർഷങ്ങളായി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു, മെസ്സിയും റൊണാൾഡോയും ഒരേ ടീമിൽ കളിച്ചിരുന്നെങ്കിൽ എങ്ങനെയായിരിക്കും?.

ഇപ്പോഴിതാ ആ സ്വപ്നം യാഥാർഥ്യമാകുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം! മുൻ അർജന്റീന താരം കാർലോസ് ടെവസിന്റെ വിടവാങ്ങൽ മത്സരം ഡിസംബറിൽ ബ്യൂണസ് ഐറിസിലെ ബൊക്ക ജൂനിയേഴ്സിന്റെ ലാ ബൊംബൊനേരയിൽ നടക്കാനിരിക്കുകയാണ്. ഇരുവരെയും ഒരേ ടീമിൽ ഒരുമിച്ച് കളിപ്പിക്കണമെന്നാണ് ടെവസിന്റെ ആഗ്രഹം.

ഒന്ന് ചിന്തിച്ചുനോക്കൂ... മെസ്സി പന്തുമായി മുന്നോട്ട് വരുന്നു...റൊണാൾഡോ ബോക്സിനുള്ളിലേക്ക്   ഓടുന്നു...മെസ്സിയുടെ പാസ്... റൊണാൾഡോയുടെ ഗോൾ!  അല്ലെങ്കിൽ...റൊണാൾഡോ പന്തുമായി മുന്നേറുന്നു... മെസ്സിക്ക് പാസ് നൽകുന്നു...മെസ്സി...വണ്‍ ടച്ച്....ഗോാാാാാള്‍

ഇത് വെറും ഒരു സൗഹൃദ മത്സരം മാത്രമായിരിക്കില്ല. ഏകദേശം രണ്ട് പതിറ്റാണ്ടോളം പരസ്പരം എതിരാളികളായി നിന്ന രണ്ട് സൂപ്പർതാരങ്ങളെ... ആദ്യമായി ഒരേ ടീമിന്റെ ജേഴ്സിയിൽ കാണാനുള്ള അവസരമായിരിക്കും അത്. ടെവസ് ഇരുവരെയും ഒരുമിച്ച് കളിപ്പിക്കാനുള്ള തന്റെ ആഗ്രഹം പരസ്യമായി പറഞ്ഞിട്ടുണ്ട്. ചില റിപ്പോർട്ടുകൾ ഇരുവരും പങ്കെടുക്കാൻ സമ്മതിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് പേരുകൾ ഒരേ ടീമിൽ... ഒരേ ജേഴ്സിയിൽ... ഒരേ മൈതാനത്ത്. മെസ്സി × റൊണാൾഡോ! ഈ സ്വപ്ന മത്സരം യാഥാർഥ്യമാകുമോ? കാത്തിരുന്ന് കാണാം. 

 

ENGLISH SUMMARY:

Football fans around the globe are abuzz over the possibility of seeing Lionel Messi and Cristiano Ronaldo play on the same team for the first time. Former Argentine striker Carlos Tevez is organizing his official farewell match at Boca Juniors' La Bombonera in December, planning to invite nearly 60 global football icons. Tevez, who played alongside Messi for Argentina and with Ronaldo at Manchester United, expressed his desire to feature both legends on the same squad during the match. While rumors suggest both stars have expressed interest in participating, fans eagerly await official confirmation for this historic exhibition.