Inter Miami forward Lionel Messi, front, vies with D.C. United defender Kye Rowles, obscured, during the first half of an MLS soccer match, Saturday, Oct. 10, 2026, in Miami. (AP Photo/Rebecca Blackwell)
രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ലീഗ് മല്‍സരത്തിനിറങ്ങി തകര്‍പ്പന്‍ പ്രകടനവുമായി ലയണല്‍ മെസ്സി. ഇന്‍റര്‍ മയാമിക്കായി രണ്ട് ഗോളുകളാണ് താരം നേടിയത്. മല്‍സരത്തില്‍ ഡിസി യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്‍റര്‍ മയാമി പരാജയപ്പെടുത്തി.
അര്‍ജന്‍റീനയ്ക്കായി നീണ്ട 21 വര്‍ഷങ്ങള്‍ ബൂട്ടുകെട്ടിയ ശേഷമാണ് ബെനിനെതിരായ സൗഹൃദ മല്‍സരത്തോടെ മെസ്സി നീലക്കുപ്പായത്തിന് വിട നല്‍കിയത്. നാല് ദിവസങ്ങള്‍ക്കിപ്പുറം കളത്തിലിറങ്ങിയ മെസ്സി 90 മിനിറ്റും കളിച്ചു.
കളിയുടെ 47–ാം മിനിറ്റിലാണ് മെസ്സിയുടെ ആദ്യ ഗോള്‍. അറുപതാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കി.റോഡ്രിഗോ ഡി പോളിന്‍റെ പാസിന്‍ നിന്നുമായിരുന്നു ഈ ഗോള്‍. 12 യാര്‍ഡിനപ്പുറത്ത് നിന്നുമുള്ള ഷോട്ട് യുണൈറ്റഡിന്‍റെ പ്രതിരോധ താരങ്ങളെ വെട്ടിച്ച് വലയിലെത്തുകയായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ സുവാരസാണ് യുണൈറ്റഡിന് ഷോക്ക് നല്‍കിയത്. 39–ാം മിനിറ്റില്‍ താരം രണ്ടാമതും വലകുലുക്കി.
പുതിയ കോച്ചിന് കീഴില്‍ ഇന്‍റര്‍ മയാമിയുടെ ആദ്യ ലീഗ് ജയമാണിത്. ഓഗസ്റ്റ് 29ന് സിഎഫ് മോണ്‍ട്രിയലിനെ 7–1 ന് തോല്‍പ്പിച്ച ശേഷമുള്ള ഇന്‍റര്‍മയാമിയുടെ ജയമാണിത്. ഡിസി യുണൈറ്റഡാവട്ടെ തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും പരാജയമേറ്റുവാങ്ങി.
Google Trending Topic:inter miami vs d.c. united