AFP

കരിയറിലെ അവസാന മത്സരത്തിൽ ​ഗോളടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. ആഫ്രിക്കൻ രാജ്യമായ ബെനിനുമായുള്ള സൗഹൃദമത്സരത്തിന്റെ  71-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെയാണ് മെസി ​ഗോൾ നേടിയത്. മെസിയുടെ കരിയറിലെ 126-മത്തെ ​ഗോളാണിത്. മത്സരത്തിൽ രണ്ടു അസിസ്റ്റും മെസി നടത്തി. അർജന്റീന മൂന്നു ​ഗോളുകള്‍ക്ക് ജയിച്ചു. 

 

​ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് പിന്നാലെ 48–ാം മിനിറ്റിലാണ് അർജന്റീന മത്സരത്തിൽ ലീഡ് പിടിച്ചത്. മെസ്സിയുടെ കോർണറിൽ നിന്നും നിക്കോളാസ് ഓട്ടമെൻഡിയാണ് ​ഗോളെത്തിച്ചത്. രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 68–ാം അസിസ്റ്റായിരുന്നു ഇത്. 62-ാം മിനിറ്റിലെ രണ്ടാമത്തെ ​ഗോളും മെസിയുടെ അസിസ്റ്റിൽ നിന്നായിരുന്നു. മെസി നൽകിയ പാസിൽ നിന്നും ബോക്സിന്റെ എഡ്ജിൽനിന്ന് നിക്കോ പാസിന്റെ തകർപ്പൻ ഫിനിഷിങിലൂടെയായിരുന്നു രണ്ടാമത്തെ ​ഗോൾ.

 

ബെനിൻ താരം ഊറോയുടെ അലസമായ ടാക്കിളിൽ നിന്നാണ് പെനാൾട്ടി ലഭിച്ചത്. ബോക്സിനുള്ളിൽ ഗിയായെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടിയെടുത്തത് മെസിയാണ്. പോസ്റ്റിന്റെ വലതുഭാഗത്തേക്ക് വെടിയുണ്ട പോലെ തൊടുത്തുവിട്ടു ഷോട്ട് രക്ഷിക്കാൻ ​ഗോളിക്ക് സാധിച്ചില്ല. ഇതിനുതൊട്ടുമുൻപ് മെസിയുടെ ഒന്നിലധികം ഷോട്ടുകൾക്ക് രക്ഷകനായത് ബെനിന്റെ ​ഗോളിയായിരുന്നു.

 

അതേസമയം മത്സരത്തിനിടെ മെസിക്ക് കളി നിർത്തിവച്ച് ആദരം അർപ്പിച്ചു. പത്താംമിനിറ്റിലാണ് കളി നിർത്തിവച്ച് താരത്തെ ആദരിച്ചത്.

 

 

ENGLISH SUMMARY:

Lionel Messi scored a goal in his final match, leading his team to victory. This notable achievement marks his 126th career goal, further cementing his legendary status in international football.