തമിഴ്നാട് തഞ്ചാവൂരില്‍ വാഹനാപകടത്തില്‍ അമ്മയും മക്കളും മരിച്ചു. അമ്മൻപേട്ടയ്ക്ക് സമീപം രാവിലെയാണ് അപകടം. 29കാരി ബെനാസിർ ബീഗം, മക്കളായ 11കാരന് മുഹമ്മദ് ജാസിക്, നാലുവയസുകാരന് മുഹമ്മദ് ഖാലിദ് എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ 12കാരനായ മറ്റൊരു മകൻ മുഹമ്മദ് ജാവിദ് ആശുപത്രിയിൽ ചികില്‍സയിലാണ്. ബന്ധുവീട്ടിലേക്ക് മൂന്നു മക്കളുമായി യുവതി സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. സ്കൂട്ടറില്‍ കാര്‍ ഇടിച്ച് യുവതിയും 3 മക്കളും റോഡിലേക്ക് തെറിച്ച് വീണു. ഇവരുടെ മേല്‍ പിന്നാലെ വന്ന ലോറി കയറിയിറങ്ങി. യുവതിയും രണ്ട് മക്കളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.