പോപ്കോണില്‍ ഉപ്പ് കൂടിയതിനെച്ചൊല്ലി കോഴിക്കോട് സംഘര്‍ഷം. തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസിനും മര്‍ദനമേറ്റു. ഇന്നലെ രാത്രി കോഴിക്കോട് ബീച്ചിലാണ് സംഘര്‍ഷമുണ്ടായത്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

 

രാത്രി ബീച്ചിലെ കടയിൽ നിന്നും പോപ്‌കോൺ വാങ്ങിയ കുടുംബം ഉപ്പ് കൂടുതലാണെന്നും രുചി വ്യത്യാസമുണ്ടെന്നും പരാതിപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. വാക്കുതർക്കം ഉന്തും തള്ളുമായി മാറിയതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാനെത്തിയ പോലീസുകാർക്കും മർദനമേറ്റു. പോലീസിനെ മർദിച്ച സംഭവത്തിൽ രണ്ട് തട്ടുകടക്കാർക്കെതിരെ കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നാണ് സംശയം. സംഭവത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് പരാതി നൽകിയ കുടുംബം വ്യക്തമാക്കി.

ENGLISH SUMMARY:

Kozhikode beach clash over a popcorn salt dispute led to a violent confrontation and an attack on the responding police officers. The incident, captured on video, resulted in cases being filed against two street food vendors who are currently suspected to be in hiding.