TAGS

2006ലെ ലോകകപ്പ് ഫൈനലിൽ ഇറ്റലിയുടെ മാർക്കോ മറ്റെരാസിയെ ഫ്രാന്‍സിന്‍റെ സിനദിന്‍ സിദാന്‍ തലകൊണ്ട് ഇടിച്ച രംഗം ഓര്‍മിയില്ലേ. ആ ഓര്‍മകളുമായി നാളെ പുലര്‍ച്ചെ ഫ്രാന്‍സ് ഇറ്റലിയെ നേരിടുന്നു.  അന്ന് സിദാന്‍ ക്യാപ്റ്റനായിരുന്നെങ്കില്‍ ഇന്ന് കോച്ചാണ്.

ലോകകപ്പിന്‍റെ ചരിത്രത്തിലെ തന്നെ മറക്കാനാകാത്ത മുഹൂര്‍ത്തമാണിത്. 2006ലെ ലോകകപ്പ് ഫൈനലിൽ അധികസമയത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് മത്സരം കടന്നപ്പോൾ ഫ്രാൻസിന്‍റെ സൂപ്പർതാരം സിനദിൻ സിദാൻ ഇറ്റാലിയൻ പ്രതിരോധതാരം മാർക്കോ മറ്റെരാസിയുടെ നെഞ്ചിലേക്ക് ശക്തമായി തലകൊണ്ട് ഇടിച്ചു. ആഘാതത്തിൽ മറ്റെരാസി പിന്നിലേക്ക് തെറിച്ചുവീണു. സിദാന്‍റെ തിളക്കമാർന്ന കരിയറിന് ചുവപ്പുകാർഡോടെ അവസാനവും കുറിക്കപ്പെട്ടു.

20 വർഷങ്ങൾക്കുശേഷം സിദാൻ വീണ്ടും ഇറ്റലിക്കെതിരെ ഇറങ്ങുകയാണ്. എന്നാൽ ഇത്തവണ ഫ്രാൻസ് പരിശീലകന്‍റെ വേഷത്തിലാണ്. വെള്ളിയാഴ്ച സ്റ്റേഡ് ദെ ഫ്രാൻസിൽ നടക്കുന്ന നേഷൻസ് ലീഗ് മത്സരമാണ് ഫ്രാൻസ് പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം സ്വന്തം നാട്ടിൽ സിദാന്‍റെ ആദ്യ മത്സരം.

രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ആ തലകൊണ്ടുള്ള ആക്രമണം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതുമായ സംഭവങ്ങളിലൊന്നായി തുടരുകയാണ്.

ഫുട്ബോളിൽ വീഡിയോ റിവ്യൂ സംവിധാനം നിലവിൽ വന്നിട്ടില്ല. സിദാനെ പ്രകോപിപ്പിക്കാൻ മറ്റെരാസി എന്താണ് പറഞ്ഞതെന്നതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുണ്ടായി.  സിദാനോടുള്ള ജനപ്രീതിയിൽ കാര്യമായ കുറവുണ്ടായില്ല. ഈ ലോകകപ്പിന് പിന്നാലെ ദിദിയർ ദെഷാംപ്‌സിന് പകരം ഫ്രാൻസ് പരിശീലകനായി സിദാനെ നിയമിച്ചപ്പോൾ, ആരാധകർ അദ്ദേഹത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്.തുര്‍ക്കിയെയും ബെല്‍ജിയത്തെയും കീഴടക്കിയ ആത്മവിശ്വാസവുമായാണ് ഫ്രാന്‍സ് ഇറ്റലിയെ നേരിടുന്നത്. 

The 2006 World Cup final is remembered for Zinedine Zidane's headbutt on Marco Materazzi, a moment that remains a significant event in football history.: