• ഇന്ത്യന്‍ പീത്‌സ കണ്ട് അമ്പരന്ന് ഇറ്റാലിയന്‍ യുവാവ്

ഇറ്റാലിയന്‍ ജനതയുടെ വികാരമാണ് പീത്‌സ. എന്നാല്‍ ഇന്ത്യന്‍ പീത്‌സ കഴിച്ച ശേഷം ഇറ്റാലിയന്‍ യുവാവ് നടത്തിയ പ്രതികരണം സോഷ്യല്‍മീഡിയകളില്‍ വൈറലാവുകയാണ്. ഇതൊന്നും പീ‌ത്‌സയല്ല എന്നായിരുന്നു ഇയാളുടെ പ്രതികരണം. ഇന്ത്യന്‍ പീത്‌സയുെട രുചിയും നിര്‍മാണരീതിയുമൊന്നും ശരിയല്ലെന്നാണ് ഇയാളുടെ അഭിപ്രായം. ഒടുവില്‍ പീത്‌സ ഉപേക്ഷിച്ച് യുവാവ് നൂഡില്‍സ് കഴിക്കുന്നതും വിഡിയോയിലുണ്ട്. 

Also Read: ബാലറ്റില്‍ കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടിയെന്ന് മോദി

ഉപാഷിക എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഇറ്റാലിയന്‍ ഭര്‍ത്താവിനൊപ്പം ഇന്ത്യന്‍ പീത്‌സ പരീക്ഷിക്കാനിറങ്ങിയത്. ഇന്ത്യന്‍ പീത്‌സയെക്കുറിച്ച് ഇറ്റലിക്കാര്‍ക്കുള്ള അഭിപ്രായമറിയുകയായിരുന്നു ലക്ഷ്യം. പീത്‌സ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ ഓവന്‍ കണ്ടപ്പോള്‍ തന്നെ ഭര്‍ത്താവ് അമ്പരന്നെന്നാണ് ഉപാഷിക വിഡിയോയ്ക്ക് അടിക്കുറിപ്പിട്ടത്. 

ഒടുവില്‍ പീത്‌സ കഴിച്ചു നോക്കിയതോടെ ഭര്‍ത്താവിന്റെ പ്രതികരണവും വന്നു, ഇതൊന്നും പീത്‌സയല്ല, എന്നു പറഞ്ഞ് അതുപേക്ഷിക്കുകയും നൂഡില്‍സ് ഭേദമാണെന്ന് പറഞ്ഞ് കഴിക്കുകയും ചെയ്തു. നിരവധി രസകരമായ പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് താഴെ കാണാനാവുക. ഇന്ത്യന്‍ പീത്‌സയെ അത്രയങ്ങ് പരിഹസിക്കേണ്ടെന്ന് പറഞ്ഞവരും ഇറ്റാലിയന്‍ പീത്‌സയുടെ രുചി മറ്റൊന്നിനും ഇല്ലെന്ന് പറയുന്നവരുമുണ്ട്. ഇന്ത്യയിലെ തട്ടുകടകളില്‍ ലഭിക്കുന്ന പാസ്തയുടെ ഇന്ത്യൻ പതിപ്പ് കൂടി യുവാവിനെ കഴിപ്പിക്കണമെന്നാണ് മറ്റൊരാള്‍ പറയുന്നത്. 

‘This Is Not Pizza!’ Italian Man Rejects Indian Pizza, Settles for Noodles:

An Italian man has gone viral on social media after rejecting an Indian-style pizza, insisting that it was not real pizza. The video was shared by content creator Upashika, who tried Indian pizza with her Italian husband to understand how Italians perceive the Indian version of the popular dish. He was reportedly surprised by the steel oven used to prepare the pizza and later abandoned it after tasting it, choosing noodles instead. The video has sparked humorous reactions online, with some defending Indian pizza and others insisting that authentic Italian pizza has a unique taste