കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത 440 ലിറ്റർ എണ്ണയും ആയിരകണക്കിന് ഭക്ഷ്യ വസ്‌തുകളും പിടികൂടി നശിപ്പിച്ചു. 10 സ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുത്തു. ജില്ലയിൽ എണ്ണക്കടികൾ നിർമ്മിച്ച് റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. 

പുലർച്ചെ ഒരു മണിക്ക് നടത്തിയ പരിശോധനയിൽ 440 ലിറ്റർ ഭക്ഷ്യ എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്ത ആയിരത്തോളം എണ്ണക്കടികളും പിടികൂടിയത്. അഞ്ച് സ്‌ക്വാഡുകളായി തീരിഞ്ഞ് 10 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. 

നിയമ ലംഘനങ്ങൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾ നോട്ടീസ് നൽകി. ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിനായി മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ഓപ്പറേഷൻ തെളിമ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിരുന്നു ഇത്. 

 

ENGLISH SUMMARY:

Malayala Manorama Online News reports that the Kozhikode food safety department seized 440 liters of unfit oil and thousands of unhygienic food items during surprise dawn raids. Action was taken against ten establishments, including the shutdown of those operating without proper licenses or in unsanitary conditions under Operation Thelima.