Asian Games - Aichi-Nagoya 2026 - Archery - Compound Women's Team - Victory Ceremony - China v India - Okazaki Central Park Multipurpose Square, Okazaki, Japan - September 30, 2026 Gold medallists India's Chikitha Taniparthi, Prithika Pradeep and Jyothi Surekha Vennam celebrate on the podium during the compound women's team victory ceremony REUTERS/Anushree Fadnavis
ഏഷ്യന്‍ ഗെയിംസ് വനിതാ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. വനിതകളുടെ കോംപൗണ്ട് ടീം ഇനത്തില്‍ ചൈനയെ തകര്‍ത്താണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ജ്യോതി സുരേഘ, പ്രിതിക പ്രദീപ്, ചികിത തനിപ്രതി എന്നിവരടങ്ങുന്ന ടീമിനാണ് സുവര്‍ണനേട്ടം. ഇന്ന് പുലര്‍ച്ചെ നടന്ന സെമിയില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യന്‍ ടീം ഫൈനലില്‍ ഇടംനേടിയത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാള്‍ മികച്ച പോയിന്റ് കണ്ടെത്തിയാണ് ഇന്ത്യയുടെ വിജയം. നാലാം റൗണ്ടില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും 10 പോയിന്റ് വീതം ഇന്ത്യയ്ക്കായി നേടി. Also Read: ഏഷ്യൻ ഗെയിംസ്: വനിതാ 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം
Asian Games - Aichi-Nagoya 2026 - Archery - Compound Women's Team - Gold Medal Match - China v India - Okazaki Central Park Multipurpose Square, Okazaki, Japan - September 30, 2026 India's Chikitha Taniparthi, Prithika Pradeep and Jyothi Surekha Vennam look on REUTERS/Anushree Fadnavis
അതേസമയം, ഏഷ്യന്‍ ഗെയിംസ് അത്‍ലറ്റിക്സ് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ മെഡല്‍ കണക്കില്‍ വന്‍ ഇടിവ്. ഒരു സ്വര്‍ണം മാത്രമാണ് ഇന്ത്യയ്ക്ക് ട്രാക്കില്‍ നിന്ന് നേടാനായത്. ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ അത്‍ലറ്റിക്സില്‍ നിന്ന് ഇന്ത്യ നേടിയത് ആറ് സ്വര്‍ണം ഉള്‍പ്പടെ 29 മെഡലുകള്‍. മൂന്നുവര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഐച്ചി – നഗോയ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി ചുരുങ്ങി. സ്വര്‍ണം ആറില്‍ നിന്ന് ഒന്നായി. വെള്ളിമെഡല്‍ 14ല്‍ നിന്ന് ആറിലേയ്ക്ക്. വെങ്കലമെഡലുകളുടെ എണ്ണത്തിലാണ് നേരിയ വര്‍ധന.
ഒന്‍പതില്‍ നിന്ന് പത്തായി. വ്യക്തിഗത പ്രകടനങ്ങളില്‍ ഗുല്‍വീര്‍ സിങ്ങാണ് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍. രണ്ട് വെള്ളിയും ഒരു വെങ്കലവും. മല്‍സരിച്ച എല്ലാ ഇനിങ്ങളിലും ഈ ദീര്‍ഘ –മധ്യദൂര ഓട്ടക്കാരന്‍ മെഡലണിഞ്ഞു. വിദ്യ രാംരാജും നേടി മൂന്നുമെഡലുകള്‍. ഒരു സ്വര്‍ണവും വെള്ളിയും വെങ്കലവും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി.ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് വിദ്യയുടെ വെങ്കലമെഡല്‍ നേട്ടം. പോള്‍വാള്‍ട്ടിലും മാരത്തണിലും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചത് അഭിമാനകരമായെങ്കിലും കരുത്തായിരുന്ന ത്രോ ഇനങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം പോലും നേടാനായില്ല.