s-sreejith-ips
  • തടവുകാരുടെ ഭക്ഷണത്തില്‍ നിന്ന് മട്ടണ്‍ ഒഴിവാക്കുന്നത് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു. ഭക്ഷണ മെനുവിലെ മാറ്റത്തിന് കാരണം തടവുകാര്‍ക്കിടയില്‍ രോഗം വര്‍ധിച്ചതെന്ന് ജയില്‍ ഡി.ജി.പി എസ്.ശ്രീജിത്ത്.

തടവുകാരുടെ ഭക്ഷണത്തിൽ നിന്ന് മട്ടൺ ഒഴിവാക്കുന്നത് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു. ഭക്ഷണ മെനുവിൽ മാറ്റം വരുത്തുന്നത് തടവുകാർക്കിടയിൽ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണെന്ന് ജയിൽ ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു. കയ്യടി നേടുന്നതിനായി തടവുകാർക്ക് കഞ്ഞിയും പയറും മാത്രം നൽകുന്നതുപോലുള്ള തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി.. Also Read: അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു; ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും

നിലവിൽ ശനിയാഴ്ചകളിലാണ് ഉച്ചഭക്ഷണത്തിനൊപ്പം തടവുകാർക്ക് മട്ടൺ നൽകുന്നത്. മട്ടൺ നൽകാത്ത മറ്റ് രണ്ട് ദിവസങ്ങളിൽ മീൻകറിയാണ് ഭക്ഷണത്തിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്. മീൻ നിലനിർത്തി മട്ടൺ ഒഴിവാക്കണമെന്നാണ് ജയിൽ വകുപ്പിന്റെ ശുപാർശ. ഇതിന് പിന്നിലെ കാരണങ്ങളും ജയിൽ മേധാവി വിശദീകരിച്ചു.

ജയിൽ വകുപ്പിന്റെ ശുപാർശ ഗൗരവമായി പരിഗണിച്ച ആഭ്യന്തരവകുപ്പ്, വിദഗ്ധരെ ഉൾപ്പെടുത്തി വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചത്. തടവുകാരെ അമിതമായി തീറ്റിപ്പോറ്റുന്നുവെന്ന ആരോപണവും എസ്. ശ്രീജിത്ത് തള്ളി. ഗോവിന്ദച്ചാമി ഉൾപ്പെടെയുള്ള ചില പ്രതികൾ ജയിലിലെത്തിയ ശേഷം ശരീരഭാരം വർധിച്ചതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു.

2014ലാണ് ജയിൽ ഭക്ഷണ മെനു അവസാനമായി പരിഷ്കരിച്ചത്. അധികം വൈകാതെ ഭക്ഷണരീതിയിൽ വീണ്ടും മാറ്റം വരുത്തുമെന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

An expert committee has been formed to study the proposal to remove mutton from the food menu for prisoners. Jail DGP S. Sreejith said the change in the menu was being considered due to an increase in illnesses among prisoners. Speaking to Manorama News, he said decisions such as serving prisoners only rice gruel and pulses merely to win public applause cannot be taken.