സാമ്പത്തിക നിയമലംഘനങ്ങളില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി കുറ്റക്കാരെന്ന് വിധി. അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള നിയമലംഘനങ്ങളിലാണ് പ്രീമിയര്‍ ലീഗ് നിയോഗിച്ച സ്വതന്ത്ര കമ്മിഷന്റെ നടപടി.  വിധിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ 115 സാമ്പത്തിക നിയമലംഘന ആരോപണങ്ങളിൽ 114ഉം ക്ലബ് കുറ്റക്കാരാണെന്ന്  തെളിഞ്ഞു. 2009 മുതൽ 2023 വരെയുള്ള സീസണുകളിലെ സാമ്പത്തിക നിയമലംഘന ആരോപണങ്ങളിലാണ് നടപടി.  ഇതോടെ ഇക്കാലയളവില്‍ സിറ്റി നേടിയ കിരീടങ്ങള്‍ തിരിച്ചെടുക്കപ്പെട്ടേക്കാം.  ക്ലബിന്റെ വരുമാനം, സ്പോൺസർഷിപ്പ് വരുമാനം, പ്രവർത്തനച്ചെലവ് തുടങ്ങിയവയെക്കുറിച്ച്  യഥാർഥ കണക്കുകള്‍ മറച്ചുവെച്ചന്നതാണ് പ്രധാന കുറ്റം.  ആരോപണങ്ങൾ സിറ്റി നിഷേധിച്ചിരുന്നു. മൂന്ന് മാസത്തോളം വാദം തുടര്‍ന്നു. പ്രീമിയർ ലീഗ് ജുഡീഷ്യൽ പാനലിന്റെ സ്വതന്ത്ര ചെയർമാൻ നിയമിച്ച മൂന്ന് ജഡ്ജിമാരടങ്ങിയ സ്വതന്ത്ര കമ്മിഷനാണ് കേസ് പരിഗണിച്ചത്.

2012 മുതൽ 2016 വരെയുള്ള കാലയളവിൽ സ്പോൺസർഷിപ്പ് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2020-ൽ യുവേഫ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ട് വർഷത്തെ ചാംപ്യന്‍സ് ലീഗ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കായിക മധ്യസ്ഥ കോടതിയായ CAS-ൽ സിറ്റി നൽകിയ അപ്പീൽ വിജയിക്കുകയും വിലക്ക് റദ്ദാക്കപ്പെടുകയും ചെയ്തു. ഷെയ്ഖ് മൻസൂറിന്റെ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് 2008-ൽ ക്ലബിനെ ഏറ്റെടുത്തതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി എട്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും നാല് എഫ്.എ. കപ്പുകളും ഏഴ് ലീഗ് കപ്പുകളും സ്വന്തമാക്കിയിട്ടുണ്ട്. അപ്പീലും തള്ളിയാല്‍ കിരീടങ്ങള്‍ നഷ്ടപ്പെട്ടേക്കാം 

ENGLISH SUMMARY:

Manchester City has been found guilty of financial rule breaches by a Premier League independent commission. This ruling follows allegations dating back to when the Abu Dhabi United Group acquired the club, and it could potentially lead to the forfeiture of titles won during this period.