മുന്‍പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാനെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന് പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുന്ന താരങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റെ ഉത്തരവ് .
ഇമ്രാന്‍ ഖാന്‍റെ ജയിൽവാസത്തെക്കുറിച്ച് താരങ്ങളിൽ നിന്ന് പ്രതികരണം തേടാന്‍ ബ്രിട്ടീഷ് മാധ്യമങ്ങൾ ശ്രമിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം വന്നത് . ഇമ്രാന്‍റെ ജയില്‍ വാസവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണം പാടില്ലെന്ന് കളിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലോർഡ്സിൽ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ ഉച്ചഭക്ഷണസമയത്ത് സ്കൈസ്പോര്‍ട്ട്സ് ഇമ്രാൻ ഖാന്റെ മക്കളുമായി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. ഇമ്രാന്റെ മുൻ സഹതാരവും പാകിസ്ഥാൻ ക്യാപ്റ്റനുമായിരുന്ന ജാവേദ് മിയാൻദാദും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് വികാരനിർഭരമായി അഭ്യർഥിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ ഇന്നിങ്സിനും 103 റൺസിനുമാണ് പരാജയപ്പെട്ടത്. മൂന്നാം ടെസ്റ്റ് സെപ്റ്റംബർ 9ന് ബർമിംഗ്ഹാമിൽ ആരംഭിക്കും. 73കാരനായ ഇമ്രാൻ 2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. അഴിമതിക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ തടവിലാക്കിയത്.