Glasgow: India's Sakshi Chaudhary, in red, competes against England's Ruby White during the women's 51kg final boxing bout at the 23rd Commonwealth Games (CWG), in Glasgow, Scotland, Saturday, Aug. 1, 2026. Chaudhary bagged the gold medal in the event. (PTI Photo/Ravi Choudhary)
കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്. തുടരെ അഞ്ചു സ്വര്‍ണമാണ് നേടിയത്. 70 കിലോഗ്രാം വിഭാഗത്തില്‍ അരുന്ധതി ചൗധരിയും 60 കിലോഗ്രാം വിഭാഗത്തില്‍ പ്രിയ ഘന്‍ഖാസും 51 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി ചൗധരിയും സ്വര്‍ണം നേടി. നിലവിലെ ലോക ചാംപ്യൻ ഇംഗ്ലണ്ടിന്റെ ചാന്റെലെ റെയ്ഡിനെയാണ് അരുന്ധതി പരാജയപ്പെടുത്തിയത്. കാനഡയുടെ മേരി ബതോലിനെയാണ് പ്രിയ കീഴടക്കിയത്. 4–1നായിരുന്നു പ്രിയയുടെ വിജയം. ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5–0ന് തോൽപിച്ചാണ് സാക്ഷിയുടെ ജയം.
നേരത്തെ 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറും 57 കിലോഗ്രാം വിഭാഗത്തില്‍ ജയ്സ്മിന്‍ ലംബോറിയയും സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ 57 കിലോഗ്രാം ഷോട്പുടില്‍ സോമന്‍ റാണയും സ്വര്‍ണം നേടി. ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ ശുഭം ജുവല്‍ വെള്ളി മെഡലും കരസ്ഥമാക്കി.
വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാര്‍ കാനഡയുടെ സ്കാര്‍ലറ്റ് സാവന്ന ഡെല്‍ഗാഡോയെ വീഴ്ത്തിയപ്പോള്‍ 57 കിലോഗ്രാം വിഭാഗത്തില്‍ ജയ്സ്മിന്‍, അയര്‍ലന്‍ഡിന്‍റെ മൈക്കേല വാല്‍ഷിനെയാണ് തോല്‍പ്പിച്ചത്. പുരുഷവിഭാഗം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേല്‍ വെള്ളിയും സെല്‍വ പ്രഭു തിരുമാരന്‍ വെങ്കലവും നേടി.