ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകന്‍ പി.ആർ.ശ്രീജേഷ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആകുമോ. രണ്ടുവട്ടം ഒളിംപിക് മെഡൽ ജേതാവ്. ഇന്ത്യൻ ഹോക്കി ടീം മുന്‍ ക്യാപ്റ്റൻ. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ മുന്‍ ഹെഡ് കോച്ച്. ഹോക്കിയിൽ കേരളത്തിന്റെ ഐക്കൺ. മികച്ച ഓർഗനൈസർ. നല്ല അഡ്മിനിസ്ട്രേറ്റർ. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ. പൊതുസമ്മതൻ. അതിനൊക്കെ അപ്പുറം കായികമേഖലയെക്കുറിച്ചുള്ള നല്ല ബോധ്യം, അറിവ്. ആവശ്യങ്ങൾ അറിഞ്ഞു കഴിവ്.

പുതിയ സർക്കാർ അധികാരത്തിലെത്തി. സ്പോർട്സ് കൗൺസിൽ പുനഃസംഘടിപ്പിക്കുമ്പോൾ പി. ആർ. ശ്രീജേഷ് അമരത്തെത്തുമോ. കക്ഷിരാഷ്ട്രീയത്തിനപ്പുറം കായികരംഗത്തെ ശ്രീജേഷിന്റെ അനുഭവസമ്പത്തും ഉൾക്കാഴ്ചയും കേരളത്തിനായി പ്രയോജനപ്പെടുത്തണം എന്ന ആവശ്യം കായിക സംഘടനകൾക്കിടയിലും , കായികതൽപരർക്കിടയിലും ഉയർന്നിട്ടുണ്ട്. പരിഗണന പട്ടികയിലും ശ്രീജേഷ് ഉണ്ടെന്നാണ് അറിവ്. 

അടുത്തിടെയാണ് ഇന്ത്യൻ ഹോക്കി ജൂനിയർ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനം ശ്രീജേഷ് ഒഴിഞ്ഞത്. വിദേശ പരിശീലകന് വഴിയൊരുക്കുന്നതിനു വേണ്ടി പരിശീലക സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുകയാണെന്ന് ശ്രീജേഷ് ഹോക്കി ഫെഡറേഷന് എതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്ഥാനത്തിനായി രാഷ്ട്രീയ രംഗത്ത് നിന്നും കായിക രംഗത്തുനിന്നും പലരും തീവ്ര ശ്രമം നടത്തുന്നുണ്ട്.

ENGLISH SUMMARY:

Former Indian hockey captain and Olympic medalist P.R. Sreejesh is reportedly being considered for the post of Kerala Sports Council president as the new government plans a reorganization of the council. Sports organizations and enthusiasts are calling for Sreejesh’s experience, leadership qualities, and deep understanding of the sports sector to be utilized for Kerala’s sporting development. The development comes shortly after Sreejesh stepped down as head coach of the Indian junior hockey team.