Image Credit: PTI

  • ക്രിക്കറ്റില്‍ പുരുഷ–വനിതാ ടീമുകള്‍ പാക്കിസ്ഥാനുമായുള്ള ഹസ്തദാനത്തിന് വിസമ്മതിച്ചപ്പോള്‍ മറ്റെല്ലാ ടീമുകളും 'സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍' ആശ്ലേഷിക്കുകയും കൈകൊടുക്കുകയും ചെയ്തതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച

ഏഷ്യന്‍ ഗെയിംസില്‍ സജീവ ചര്‍ച്ചയായി ഇന്ത്യ–പാക് മല്‍സരങ്ങള്‍. ക്രിക്കറ്റില്‍ പുരുഷ–വനിതാ ടീമുകള്‍ പാക്കിസ്ഥാനുമായുള്ള ഹസ്തദാനത്തിന് വിസമ്മതിച്ചപ്പോള്‍ മറ്റെല്ലാ ടീമുകളും 'സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍' ആശ്ലേഷിക്കുകയും കൈകൊടുക്കുകയും ചെയ്തതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. നിഷിനില്‍ ഫൈനല്‍ മല്‍സരത്തിനിറങ്ങിയപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പാക് ക്യാപ്റ്റന്‍ സാഹിബ്സദ ഫര്‍ഹാന് കൈ കൊടുത്തില്ല. Also Read: 'കുഞ്ഞിനെ ഉറക്കി'; ൈവഭവിനെ പുറത്താക്കിയതിനു പിന്നിലെ തൊട്ടിലാക്കി പാക്ക് ബൗളറുടെ പരിഹാസം

ഹോക്കിയിലാവട്ടെ പാക്കിസ്ഥാനെ 4–3 ന് ഇന്ത്യ പരാജയപ്പെടുത്തിയെങ്കിലും വീറും വാശിയുമെല്ലാം കളിക്കുന്ന സമയത്തേക്ക് താരങ്ങള്‍ ചുരുക്കി. കൈ കൊടുത്താണ് താരങ്ങള്‍ പിരിഞ്ഞത്. പാക് കോച്ച് താഹിര്‍ സമാനും ഇന്ത്യന്‍താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാനെത്തി. വോളിബോളില്‍ ഒരുപടി കൂടി അയല്‍ക്കാര്‍ ഊഷ്മളബന്ധം പുലര്‍ത്തി. 3–0ത്തിന് ഇന്ത്യയെ തോല്‍പ്പിച്ചുവെങ്കിലും ഇന്ത്യന്‍ താരങ്ങളെ ആശ്ലേഷിച്ചാണ് പാക് താരങ്ങള്‍ മടങ്ങിയത്. 

ടേബിള്‍ ടെന്നിസിലും ഇന്ത്യ–പാക് താരങ്ങള്‍ പതിവ് രീതികള്‍ പാലിച്ചു. എതിരാളിക്കും കോച്ചിനും ഒഫീഷ്യലുമാര്‍ക്കും ഹസ്തദാനം നല്‍കി. ടീം മല്‍സരങ്ങളിലും ഈ രീതി തുടര്‍ന്നു. സ്ക്വാഷിലും ഇന്ത്യയുടെ അഭയ് സിങ് പാക്കിസ്ഥാന്‍റെ മുഹമ്മദ് ഇര്‍ഫാന് കൈ കൊടത്തു. 

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാനുമായുള്ള ഹസ്തദാനം ക്രിക്കറ്റ് താരങ്ങള്‍ അവസാനിപ്പിച്ചത്. ഏഷ്യാക്കപ്പില്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിവച്ച ഈ രീതി പിന്നീട് വനിതാ ടീമും പിന്തുടര്‍ന്നു. വലിയ വിവാദങ്ങള്‍ക്കാണ് ഇത് വഴിവച്ചത്. ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്ന് മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. 

അതേസമയം, ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ കളിക്കളത്തില്‍ പ്രകോപനം തുടര്‍ന്നു. വൈഭവ് പുറത്തായതിന് പിന്നാലെയായിരുന്നു തൊട്ടിലിലിട്ട് ആട്ടുന്നത് പോലെ ആംഗ്യം കാട്ടി സയിം അയൂബിന്‍റെ ആഘോഷം. ഒന്‍പത്  പന്തില്‍ നിന്ന് രണ്ട് സിക്സറടിച്ച വൈഭവ് , റിവേഴ്സ് സ്വീപിന് ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്.

ENGLISH SUMMARY:

India and Pakistan's sporting encounters at the Asian Games have sparked debate over contrasting approaches to post-match handshakes and sportsmanship. While Indian men's and women's cricket teams reportedly refused to shake hands with their Pakistani counterparts, players from both countries in hockey, volleyball, table tennis and squash exchanged handshakes and embraced one another after their matches. India defeated Pakistan 4–3 in hockey, while Pakistan won the volleyball match 3–0, with players displaying cordiality despite the on-field rivalry. The contrasting gestures have reignited discussions about the impact of the Pahalgam terror attack on sporting relations.