ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 63 റണ്‍സിനു തോല്‍പ്പിച്ചാണ് ശ്രീലങ്ക വെങ്കലം സ്വന്തമാക്കിയത്. 165 റണ്‍സെടുത്ത ശ്രീലങ്ക 102 റണ്‍സിന് ബംഗ്ലാദേശിനെ പുറത്താക്കി ജയം പിടിച്ചെടുത്തു. 45/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് ശ്രീലങ്ക മികച്ച സ്കോറിലേക്ക് എത്തിയത്. ആദ്യം വീണ അഞ്ചു വിക്കറ്റില്‍ ഒരെണ്ണം അംപയറിംഗിലെ പിഴവായിരുന്നു. 

Also Read: ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ഇന്ത്യയ്ക്ക് ആശംസ നേര്‍ന്ന് മൊഹ്സിന്‍ നഖ്‍വി; മെഡലണിയിക്കാന്‍ വരുമോ?

ബാറ്റില്‍ തട്ടാതെ കീപ്പറുടെ കയ്യില്‍ പന്തെത്തിയതിനാണ് ശ്രീലങ്കന്‍ താരം നവിന്‍ഡു ഫെര്‍ണാണ്ടോ പുറത്തായത്. ഡിആര്‍എസ് ഇല്ലാത്തതിനാല്‍ അംപയറംഗിലെ പിഴവില്‍ ശ്രീലങ്കയ്ക്ക് വിക്കറ്റ് നഷ്ടമായി. നാലാം ഓവറില്‍ അലി അല്‍ ഇസ്‍ലം എറിഞ്ഞ പന്തിലാണ് സംഭവം. നവിന്‍ഡു ഫെര്‍ണാണ്ടോ കവറിലേക്ക് ഷോട്ടിനായി ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ തട്ടാതെ കീപ്പറുടെ കയ്യിലേക്ക് പോയി. ബംഗ്ലാദേശിനെ അപ്പീലില്‍ അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഡിആര്‍എസ് പോലുമില്ലാതെ ശ്രീലങ്കയ്ക്ക് നിര്‍ണായക ഘട്ടത്തില്‍ ഒരു വിക്കറ്റുകൂടി നഷ്ടമായി. 

ടെലിവിഷന്‍ റിപ്ലേയില്‍ പന്തും ബാറ്റും തമ്മില്‍ വലിയ അകലമുണ്ടായതായി വ്യക്തമായിരുന്നു. അംപയറെ രൂക്ഷമായി നോക്കിയ ശേഷമായിരുന്നു നവിന്‍ഡു ഫെര്‍ണാണ്ടോ മടങ്ങിയത്. എഷ്യന്‍ ഗെയിംസില്‍ ഡിആര്‍എസ് സംവിധാനം ഒരുക്കാത്തതാണ് ശ്രിലങ്കയ്ക്ക് അപ്പീല്‍ നിഷേധിക്കാന്‍ കാരണമായത്.

Also Read: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ-പാക്ക് ഫൈനല്‍; മഴ പെയ്താലും വെറുതെ കിട്ടില്ല സ്വര്‍ണ മെഡല്‍

മത്സരത്തില്‍ എട്ടാമനായി ഇറങ്ങിയ താരിന്‍ഡു രത്നായകെയാണ് ശ്രീലങ്കയുടെ രക്ഷകനായത്. 32 പന്തില്‍ 65 റണ്‍സാണ് താരം നേടിയത്. 37 പന്തില്‍ 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഹാൻ അരച്ചിഗെയും 18 റണ്‍സെടുത്ത അശെന്‍ ബന്ദേരയുമാണ് രണ്ടക്കം കടന്നത്. മറുപടി ബാറ്റിങില്‍ ബംഗ്ലാഗേശിന്‍റെ ഓപ്പണിങ് വലിയരീതിയില്‍ പാളി. ആദ്യ മൂന്നു താരങ്ങളും പൂജ്യത്തിന് പുറത്തായി. 26 റണ്‍സെടുത്ത നസും അഹമ്മദാണ് ടോപ്പ് സ്കോറര്‍.

ENGLISH SUMMARY:

Sri Lanka secured the bronze medal in the Asian Games cricket tournament by defeating Bangladesh by 63 runs in Nishin. After slumping to 45/5, Sri Lanka posted a total of 165 runs, largely driven by Tharindu Ratnayake's explosive 65 off 32 balls. The match witnessed a major umpiring blunder when Sri Lanka's Navindu Fernando was wrongly given out caught behind despite clear television replays showing no bat involvement. Due to the absence of the Decision Review System (DRS) in the Asian Games, Sri Lanka could not challenge the call, though they ultimately skittled Bangladesh out for 102 runs to win the match.