• ടോസ് പോലുമിടാതെ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഇത്തവണ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമായി സ്വർണമെഡൽ പങ്കിടേണ്ടി വരും.

ഏഷ്യന്‍ ഗെയിംസില്‍ സെമി മാത്രം കളിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലിലേക്ക് എത്തിയത്. ക്വാര്‍ട്ടറിലേക്ക് നേരിട്ടു യോഗ്യതനേടിയ ടീമിന്‍റെ ക്വാര്‍ട്ടര്‍ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതുപോലെ തന്നെയായിരുന്നു പാക്കിസ്ഥാനും ഫൈനലിലേക്ക് എത്തിയത്. ഫൈനല്‍ മഴ കൊണ്ടുപോകുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ. ഞായറാഴ്ച രാവിലെ 10 മണിക്കാണ് മത്സരം തുടങ്ങുക. 

Also Read: ആരാണ് ഇന്ത്യന്‍ ടീമിലെ ടിടിവി നമ്പൂരി; ഏഷ്യന്‍ ഗെയിംസിലെ സ്കോര്‍ ബോര്‍ഡു കണ്ട് ഞെട്ടി ആരാധകര്‍

മത്സരം നടക്കേണ്ട ജപ്പാനിലെ നിഷിനില്‍ നാളെ രാവിലെ മഴ പെയ്യാനുള്ള സാധ്യത 62 ശതമാനമാണ്. ഉച്ചയോടെ ഇത് 25 ശതമാനമായി കുറവുമെന്നാണ് അക്യുവെതറിന്റെ റിപ്പോർട്ട്. മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാല്‍ ആര്‍ക്കാണ് സ്വര്‍ണ മെഡല്‍ കിട്ടുക എന്നതാണ് ഇനിയുള്ള ചോദ്യം. 

2023 ഏഷ്യന്‍ ഗെയിംസില്‍ അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്ക് സ്വര്‍ണം കിട്ടി. റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് ഇന്ത്യയെ ചാംപ്യന്മാരായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ഇത്തവണ നടപ്പാകില്ല. നിലവിലെ നിയമപ്രകാരം ടോസ് പോലുമിടാതെ മഴമൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇരു ഫൈനലിസ്റ്റുകളുമായി സ്വര്‍ണ മെഡല്‍  പങ്കിടേണ്ടിവരും. 

Also Read: 'പാവമുണ്ടെടോ, ഒന്നു ബാറ്റ് ചെയ്യാന്‍ സമ്മതിക്ക്'; കെ.എല്‍.രാഹുലിന്‍റെ കാത്തിരിപ്പ് നീളുന്നു

നിലവിലെ ചാംപ്യന്മാരായ ഇന്ത്യ, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാമത്തെ ഫൈനലാണ് കളിക്കുന്നത്.  2023 ഗെയിംസ് മുതൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽപ്പോലും ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടിട്ടില്ല. വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യയ്ക്കാണ് സ്വര്‍ണം. ശ്രീലങ്കയെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചത്. 

ENGLISH SUMMARY:

The Indian cricket team reached the Asian Games final after playing just the semifinal match as their quarterfinal fixture was washed out due to rain. Similarly, Pakistan also advanced to the summit clash after their initial fixture faced a similar fate. With AccuWeather predicting a 62 percent chance of morning rain at the Nishin venue in Japan, fans are concerned about the weather disrupting the high-stakes final on Sunday. Unlike the 2023 Asian Games where India won gold based on ICC rankings after a rainout, the updated tournament rules state that a completely abandoned final will result in both teams sharing the gold medal.