കിരീടം ലക്ഷ്യമാക്കി ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിന് തയാറെടുക്കുന്നു. ഈമാസം 27 മുതല്‍ നവംബർ അഞ്ച് വരെ പഞ്ചാബിലെ ജലന്തറിലും മൊഹാലിയിലുമായാണ് ടൂര്‍ണമെന്‍റ്. പാക്കിസ്ഥാന്‍ പങ്കെടുക്കുന്നില്ല.
ഏഷ്യൻ ഗെയിംസ് സ്വര്‍ണമെഡല്‍ നിലനിര്‍ത്തുകയും 2028 ലോസ് ലോസ് ആഞ്ചലസ് ഒളിംപിക്‌സിന് യോഗ്യത നേടുകയും ചെയ്ത ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിന് ഇറങ്ങുന്നത്. ഇന്ത്യയ്ക്കൊപ്പം ജപ്പാൻ, ചൈന, മലേഷ്യ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ മൊഹാലിയിലും ജലന്തറിലുമായി മത്സരിക്കും. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍ പങ്കെടുക്കില്ല. നാഗോയായിൽ ഏഷ്യൻ ഗെയിംസ് ഫൈനലിൽ മലേഷ്യയെ തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നിലനിർത്തിയത്. ചാംപ്യന്‍സ് ട്രോഫി പുതിയ വെല്ലുവിളിയാണെന്ന് ഹോക്കി ടീം മുഖ്യപരിശീലകന്‍ ക്രെയ്ഗ് ഫൾട്ടൻ . ഇന്ത്യൻ ഹോക്കിയിലെ കരുത്തുറ്റ കേന്ദ്രങ്ങളിലൊന്നായ പഞ്ചാബിലേക്ക് രാജ്യാന്തര ഹോക്കി തിരിച്ചെത്തുന്നതിന്‍റെ അടയാളമാകും ടൂർണമെന്‍റ്. 2011ൽ ടൂർണമെന്‍റ് ആരംഭിച്ചതിനുശേഷം ഇന്ത്യ നാലുവട്ടം കിരീടം നേടി.