hardik-mahika

TOPICS COVERED

വിവാഹമോചനത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യയുടെ പുതിയ കാമുകിയെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ഒടുവില്‍  കാമുകിയെ പറ്റിയുള്ള രഹസ്യം ഹര്‍ദിക് തന്നെ പരസ്യമാക്കി. അടുത്തിടെ വിമാനത്താവളത്തിൽ ബോളിവുഡ് നടിയും മോഡലുമായ മഹിക ശർമക്കൊപ്പമാണ് പാണ്ഡ്യ എത്തിയത്. ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിനിടെയാണ് ആദ്യമായി പൊതുയിടത്തിൽ ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്.

ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ മഹികക്കൊപ്പം ഹര്‍ദിക് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. മഹികക്കും വളര്‍ത്തു നായക്കും മകനുമൊപ്പമുള്ള ചിത്രങ്ങളാണ് ഹര്‍ദിക് പങ്കുവച്ചത്. മഹികക്കൊപ്പം പ്രാര്‍ഥിക്കുന്നതും ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളുമാണ് പങ്കുവച്ചിരിക്കുന്നത്. ഒരു വിഡിയോയില്‍ മഹികയെ ഹര്‍ദിക് ചുംബിക്കുന്നതും കാണാം. ഇതൊനൊപ്പം ഗ്രൗണ്ടില്‍ പരിശീലിക്കുന്നതിന്‍റെ ചിത്രങ്ങളുമുണ്ട്. 

ഹാർദിക്കിന്റെ ജഴ്സി നമ്പറായ 33 എന്നത് മഹികയുടെ ഒരു ഫോട്ടോയിൽ കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയര്‍ന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില ഫോട്ടോകളിൽ പലതും ഒരേ സ്ഥലങ്ങളിൽ നിന്നുള്ളതാണെന്നും ചര്‍ച്ചയായി. നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും ഹാർദിക് പാണ്ഡ്യയും കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്.