ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടി20 യിലെ പരാജയത്തിന് പിറകെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. കുറച്ചുകാലമായി ടീമില്‍ ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ നടത്തുന്ന ഗംഭീര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും അത് തുടര്‍ന്നു. ഫോം കണ്ടെത്താന്‍ പെടാപ്പാട് പെടുന്ന ശുഭ്മന്‍ ഗില്ലിനെ ടീമില്‍ നിലനിര്‍ത്തുന്നതും സഞ്ജുവിനെ മാറ്റി നിര്‍ത്തുന്നതും ആരാധകരെ കലിപ്പിലാക്കി. ഇപ്പോഴിതാ ഡ്രസ്സിങ് റൂമിലേക്ക് കട്ടക്കലിപ്പിൽ ഹർദിക് പാണ്ഡ്യയോട് സംസാരിച്ച് നടന്ന് പോവുന്ന ഗംഭീറിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
രണ്ടാം ടി20 ക്കിടെയും ഗംഭീറിന്റെ അഗ്രസീവ് നിമിഷങ്ങൾ പലതവണ ആരാധകർ കണ്ടു. അർഷ്ദീപ് സിങ് ഒരോവറിൽ ഏഴ് വൈഡ് വിട്ട് നൽകിയപ്പോൾ ബെഞ്ചിൽ കോപാകുലനായി ഇരിക്കുന്ന ഗംഭീറിന്റെ ചിത്രങ്ങൾ വൈറലായി. കളിക്ക് ശേഷം താരങ്ങൾക്ക് കൈകൊടുക്കുമ്പോഴും ഗംഭീറിന്റെ മുഖം തെളിഞ്ഞിരുന്നില്ല. രണ്ടാം ടി20 യിൽ 51 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തത്. ഇന്ന് ധരംശാലയിലാണ് മൂന്നാം ട്വന്‍റി20.