ലോകചാംപ്യന്മാരെ നെഞ്ചിലേറ്റി നാട്ടുകാരും വീട്ടുകാരും. ലോകകപ്പ് ജയത്തിനുശേഷം സ്വന്തം നാടുകളിലേക്ക് എത്തിയ വനിത ക്രികറ്റ് താരങ്ങള്‍ക്ക് വന്‍വരവേല്‍പ്പാണ് നാടെങ്ങും. പെണ്‍ വിജയങ്ങളെ രാജ്യം ഇതിന് മുമ്പ് ഇത്രയും ആഘോഷമാക്കിയിട്ടില്ല.
വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു ശേഷം ജന്മനാട്ടിലെത്തിയ സൂപ്പർ താരം റിച്ച ഘോഷിനെ വരവേൽക്കാൻ ആയിരങ്ങളാണ് ബംഗാളിലെ സിലിഗുരിയില്‍ ഇറങ്ങിയത്. വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങിയ 22-കാരിയായ വിക്കറ്റ് കീപ്പർ ബാറ്ററെ, തുറന്ന ജീപ്പിലാണ് സ്വീകരണവേദിയിലേക്ക് ആനയിച്ചത്. ഇന്ത്യയ്ക്കുവേണ്ടി കളിക്കുക, ലോകകപ്പ് നേടുക എന്നതായിരുന്നു തന്റെ സ്വപ്നമെന്ന് റിച്ച പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര് തങ്ങളുടെ താരങ്ങള്‍ക്ക് രണ്ടേകാല്‍ കോടി രൂപവീതം നല്‍കി.
സ്മൃതി മന്ഥന, ജമീമ റോഡ്രിഗസ്, രാധ യാദവ് എന്നിവരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആദരിച്ചു. അടുത്ത തലമുറയ്ക്കായി ക്രിക്കറ്റിനെ കൂടുതൽ മികച്ച ഒരിടമാക്കി മാറ്റുകയെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും മാതാപിതാക്കളുടെ പുഞ്ചിരി മറ്റെന്തിനെക്കാളും വിലപ്പെട്ടതെനും ജമീമ റോഡ്രിഗസ് പറഞ്ഞു. മധ്യപ്രദേശില്‍ നിന്നുള്ള ക്രാന്തി ഗൗഡിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കി.