Image Credit: AP/AFP/X

യുഎസ് ഓപണ്‍ ടെന്നീസിനിടെ സൂപ്പര്‍താരങ്ങളായ കാര്‍ലോസ് അല്‍ക്കാരസിനെയും യാനിക് സിന്നറെയും ഡേറ്റ് ചെയ്തതായി സ്വിം സ്യൂട്ട് മോഡലിന്‍റെ വെളിപ്പെടുത്തല്‍. മോഡലും റിയാലിറ്റി ഷോ താരവുമായ ബ്രൂക്സ് നാദെറാണ് താന്‍ ഇരുവരെയും ഡേറ്റ് ചെയ്തതായി വെളിപ്പെടുത്തിയത്. 

പേജ് സിക്സ് റേഡിയോയോട് ബ്രൂക്സിന്‍റെ സഹോദരി നടത്തിയ വെളിപ്പെടുത്തലാണ് വാര്‍ത്ത പുറത്തുവരാന്‍ കാരണം. വിന്നറിനൊപ്പമാണ് ബ്രൂക്സെന്നായിരുന്നു സഹോദരിയായ ഗ്രേസിന്‍റെ വെളിപ്പെടുത്തല്‍. വിന്നര്‍ അല്‍ക്കാരസായതോടെ ആരാധകരും ഉറപ്പിച്ചു. എന്നാല്‍ സിന്നറാണോ, അല്‍ക്കാരസാണോ മനസിലെന്ന് വെളിപ്പെടുത്താന്‍ ബ്രൂക്സ് തയാറായതുമില്ല.

സെമിഫൈനലിലും ഫൈനലിലും അല്‍ക്കാരസിനായി ആര്‍ത്തുവിളിച്ച ബ്രൂക്സിനെയാണ് പാപ്പരാസികള്‍ ഒപ്പിയെടുത്തത്. ദിവസങ്ങള്‍ക്ക് ശേഷം സത്യത്തില്‍ അല്‍ക്കാരസുമായി പ്രണയത്തിലാണോ, ഉറപ്പിക്കാമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചതോടെ അക്കാര്യം തനിക്ക് ഉറപ്പ് പറയാന്‍ പറ്റില്ലെന്നായിരുന്നു സസ്പെന്‍സ് നിറച്ച് ഗ്രേസിന്‍റെ മറുപടി. ഇതോടെ അല്‍ക്കാരസിന്‍റെയും സിന്നറുടെയും ആരാധകര്‍ കടുത്ത ആകാംക്ഷയിലാണ്. 

ഈ വര്‍ഷം ആദ്യമാണ്  റിയാലിറ്റി ഷോ താരമായ ഗ്ലെബ് സ്വാവ്​ചെകോയുമായി ബ്രൂക്സ് പിരിഞ്ഞത്. ഇതിന് പിന്നാലെ താനിപ്പോഴും വില്യം ഹെയറുടെ ഭാര്യയാണെന്നും ബ്രൂക്സ് പ്രഖ്യാപിച്ചിരുന്നു. 2014ലാണ് വില്യമുമായുള്ള ബന്ധം ബ്രൂക്സ് അവസാനിപ്പിച്ചത്. ഇടക്കാലത്ത് യുഎസ് ഫുട്ബോളറായ ടോം ബ്രാഡിയുമായി താരം പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ENGLISH SUMMARY:

Brooks Nader, a swimsuit model, has revealed that she dated tennis stars Carlos Alcaraz and Jannik Sinner. This revelation has sparked considerable interest among fans and media outlets.