Image Credit:X

ഡേറ്റിങിനായി ആഡംബര ക്ലബിലേക്ക് ക്ഷണിച്ചു വരുത്തിയ ശേഷം യുവതിയുടെ മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ പിടിയില്‍. യുകെയിലെ അനബെല്‍ ക്ലബിലാണ് വികാസ് നാഥ് (63) എന്ന ഇന്ത്യന്‍ വ്യവസായി യുവതിയുമായി എത്തിയത്. ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം യുവതിയെ ലൈംഗികമായി ഉപയോഗിക്കാനായിരുന്നു വികാസിന്‍റെ പദ്ധതി. 'ഡേറ്റ് റേപ്പ് ഡ്രഗ്' ഇനത്തില്‍പ്പെടുന്ന ഗാമ ബ്യുട്ടിറൊലക്റ്റോന്‍ (GBL) എന്ന മരുന്നാണ് വികാസ് മദ്യത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചത്. 

പാന്‍റ്സിന്‍റെ പോക്കറ്റില്‍ കരുതിയിരുന്ന വനില എസന്‍സിന്‍റെ കുപ്പിയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. ഇത് ഒരു സ്ട്രോ കൊണ്ട് വലിച്ചെടുത്ത ശേഷം യുവതി ഓര്‍ഡര്‍ ചെയ്തുവച്ച മാര്‍ഗരീത്തയിലേക്ക് കലര്‍ത്തി. അപകടം മനസിലായ ബാര്‍ ജീവനക്കാരന്‍ ഉടന്‍ തന്നെ മദ്യം എടുത്ത് മാറ്റുകയും പകരം മറ്റൊന്ന് കൊണ്ട് വയ്ക്കുകയുമായിരുന്നു.  സിസിടിവി പരിശോധിച്ച് സംഭവം ഉറപ്പുവരുത്തിയ മാനേജര്‍മാര്‍ പൊലീസിലും വിവരം അറിയിച്ചു. സംഭവം യുവതിയോട് പറയുകയും പൊലീസ് ഉടനെത്തുമെന്ന് വികാസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ ലഹരിമരുന്ന് സൂക്ഷിച്ച കുപ്പി ഇയാള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചു.  

പൊലീസ് എത്തി ചോദ്യം ചെയ്തതോടെ താന്‍ ജിബിഎല്‍ കലര്‍ത്തിയെന്ന് വികാസ് സമ്മതിച്ചു. എന്നാല്‍ അത് യുവതിയെ കൂള്‍ ആക്കാനായിരുന്നുവെന്നും മറ്റ് ദുരുദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും വികാസ് മൊഴി നല്‍കി. 'ഞാന്‍ ക്ലബിലുണ്ട്, അവള്‍ക്കൊപ്പമാണ്. ഒരുപക്ഷേ അവളുമായുള്ള അവസാനത്തെ കൂടിക്കാഴ്ചയാകും ഇത്. അവള്‍ വളയുന്നില്ല' എന്നും യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നുണ്ടെന്നും അവര്‍ വഴങ്ങുന്നില്ലെന്നും  സുഹൃത്തിന് അയച്ച സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. വികാസിന്‍റെ ലണ്ടനിലെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് കിടപ്പുമുറിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയും കണ്ടെത്തി. ലൈംഗികബന്ധം പകര്‍ത്തുന്നതിനായി ഇത് ഉപയോഗിച്ചിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

ലണ്ടനിലെ വീട്ടില്‍ നിന്നും ഉറക്ക ഗുളികകളും പൊലീസ് കണ്ടെടുത്തു. എന്നാല്‍ തന്‍റെ ആഡംബര കാര്‍ വൃത്തിയാക്കാനായിട്ടാണ് ജിബിഎല്‍ വാങ്ങിയതെന്നും അപ്പോഴാണ് ഇത് റിലാക്സ് ചെയ്യാന്‍ കുടിക്കാമെന്ന് അറിഞ്ഞതെന്നും അങ്ങനെ കൊണ്ടുപോയി എന്നുമാണ് വികാസിന്‍റെ അവകാശവാദം. യുകെയിലും സ്പെയിനിലുമായി ആഡംബര റസ്റ്ററന്‍റുകള്‍ വികാസിനുണ്ട്. മിഷലിന്‍ സ്റ്റാര്‍ ലഭിച്ച റസ്റ്ററന്‍റുകളാണിതെന്നും 'ദ് ലണ്ടന്‍ സ്റ്റാന്‍ഡര്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ENGLISH SUMMARY:

Vikas Nath, a 63-year-old prominent Indian businessman and restaurateur, was caught on CCTV attempting to spike a woman's drink with GBL, a notorious 'date-rape drug,' at London's exclusive Annabel's club. The incident came to light after a vigilant bartender noticed Nath using a straw to drop a substance into the woman's Margarita while she was away from the table. Following his arrest, police discovered a hidden camera in Nath's bedroom, which he admitted was used to record sexual encounters. Messages to a friend revealed Nath's frustration over the woman 'not yielding' to his advances. Although Nath claimed the drug was intended to 'relax' her and was originally bought to clean his luxury car, the court found his intent malicious. Nath, who owns Michelin-starred restaurants in the UK and Spain, now faces serious charges including administering a substance with intent to commit a sexual offense. This case highlights the crucial role of hospitality staff in preventing drink-spiking incidents. Stay updated for more details on the legal proceedings and sentencing. Follow for expert analysis on personal safety and rising crime trends in nightlife.