Jaipur: Rajasthan Royals captain Sanju Samson and coach Rahul Dravid during a training session ahead of the Indian Premier League (IPL) 2025 match between Rajasthan Royals and Royal Challengers Bengaluru, at Sawai Mansingh Stadium, in Jaipur, Saturday, April 12, 2025. (PTI Photo)(PTI04_12_2025_000219A)
രാജസ്ഥാന്‍ റോയല്‍സിലെ ഭാവി ക്യാപ്റ്റന്‍സിയെ സംബന്ധിച്ച ചര്‍ച്ചകളും അഭിപ്രായ വ്യത്യാസങ്ങളെയും തുടര്‍ന്നാണ് രാഹുല്‍ ദ്രാവിഡ് ടീം വിട്ടതെന്ന് സൂചന. സഞ്ജു സാംസണിന് ശേഷം റിയാന്‍ പരാഗിനെ മുഴുവന്‍ സമയ നായകനാക്കാനാണ് ടീമിന് താല്‍പര്യം. ഇതു സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് ദ്രാവിഡിന് പുറത്തേക്ക് വഴി തുറന്നത്.
സഞ്ജുവിന്‍റെ ഒഴിവില്‍ 2025 സീസണില്‍ റിയാന്‍ പരാഗാണ് ടീമിനെ നയിച്ചതെങ്കിലും പരാജയമായിരുന്നു. എങ്കിലും അസമില്‍ നിന്നുള്ള താരത്തിന് മേഖലയില്‍ വലിയ ആരാധക പിന്തുണയുണ്ട്. രാജസ്ഥാന്‍റെ രണ്ടാമത്തെ ഹോം ഗ്രൗണ്ട് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയമാണ്. ഇതിനാൽ മേഖലയിലെ ബ്രാന്‍ഡിങില്‍ റിയാന്‍ പരാഗ് അവിഭാജ്യമാണെന്നാണ് ഫ്രാഞ്ചൈസി നിലപാട്. ഇതിനോട് ദ്രാവിഡിന് താല്‍പര്യമില്ല. മെറിറ്റ് അടിസ്ഥാനമാക്കി തീരുമാനം എടുക്കണമെന്നാണ് ദ്രാവിഡിന്‍റെ സമീപനം.
ഇന്ത്യന്‍ താരവും ഐപിഎല്ലിലെ മികച്ച പ്രകടനം നടത്തുന്ന താരവുമായ യശ്വസി ജയ്സ്വാള്‍ ടീമിലുള്ളപ്പോള്‍ പരാഗിനെ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ ദ്രാവിഡിന് താല്‍പര്യമില്ലായിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിലടക്കമുള്ള വളര്‍ന്നുവരുന്ന ധ്രുവ് ജൂറലിന്‍റെ സാന്നിധ്യവും പ്രതിസന്ധിയായി എന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജസ്ഥാന്‍ റോയൽസിൽ നിന്നും പുറത്തുപോകാനുള്ള സഞ്ജു സാംസണിന്‍റെ തീരുമാനം ഇക്കാര്യത്തില്‍ വഴിത്തിരിവായി. സഞ്ജുവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ദ്രാവിഡ് ഈ മാറ്റങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ അസ്വസ്ഥനായിരുന്നു. സഞ്ജുവിന്‍റെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലാതെ ടീം അടുത്ത ഘട്ടം ആസൂത്രണം ചെയ്യുന്നതിലും ദ്രാവിഡിന് അസ്വസ്ഥതയുണ്ടായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.
രാഹുൽ ദ്രാവിഡിന് രാജസ്ഥന്‍ റോയല്‍സ് വാഗ്ദാനം ചെയ്ത ഉയര്‍ന്ന സ്ഥാനം പരിശീലകന് ലഭിക്കുന്നതിനേക്കാൾ ഉന്നത പദവിയായിരുന്നില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണിഷ്മെന്റ് പ്രമോഷന്‍ എന്ന നിലയ്ക്കായിരുന്നു ഇതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടീം കെട്ടിപടുക്കുന്നതിലും ക്യാപ്റ്റൻസിയ അടക്കമുള്ള തന്ത്രപരമായ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കുന്നതാണ് ഈ പ്രമോഷന്‍ എന്നാണ് വിവരം.