wc-tvm-1208

വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെമിഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങൾക്കാണ് കാര്യവട്ടം വേദിയാകുക. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് കാര്യവട്ടത്തേക്ക് മാറ്റിയതെന്നാണ് വിവരം. ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരം ഉണ്ടാകും.

മത്സരക്രമം:സന്നാഹ മത്സരങ്ങൾ:

  • സെപ്റ്റംബർ 25: ദക്ഷിണാഫ്രിക്ക – ന്യൂസിലൻഡ്
  • സെപ്റ്റംബർ 27: ഇന്ത്യ – ന്യൂസിലൻഡ്

ലോകകപ്പ് മത്സരങ്ങൾ:

  • ഒക്ടോബർ 3: ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക
  • ഒക്ടോബർ 26: ഇന്ത്യ – ബംഗ്ലാദേശ്
  • ഒക്ടോബർ 30: രണ്ടാം സെമിഫൈനൽ

സെമിഫൈനൽ പോരാട്ടം ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ കാര്യവട്ടത്ത് നടക്കുന്നത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാകും നൽകുന്നത്.

ENGLISH SUMMARY:

Women's Cricket World Cup matches are set to be held at the Karyavattom Greenfield Stadium in Thiruvananthapuram. This will bring excitement to cricket fans in Kerala as the stadium hosts important matches, including a semi-final.