സഞ്ജുസാംസണും കീര്‍ത്തി സുരേഷുമൊക്കെ അണിനിരന്ന ഉല്‍സവാന്തരീക്ഷത്തില്‍ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് തുടക്കം. നിശാഗന്ധിയില്‍ മന്ത്രി വി.അബ്ദുറഹ്മാൻ ലോഞ്ച് നിർവഹിച്ചു. ഫാന്‍ ജഴ്സി രഞ്ജിട്രോഫി താരം സല്‍മാന്‍ നിസാര്‍ സഞ്ജുവിന് നല്‍കി പ്രകാശനം ചെയ്തു. കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങളായ ബാറ്റേന്തിയ കൊമ്പന്‍, ചാക്യാര്‍', വേഴാമ്പല്‍ എന്നിവ മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന ട്രോഫി ടൂര്‍ പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് സഞ്ജുവും, കീർത്തിയും ചേർന്ന് നിര്‍വഹിച്ചു. തുടര്‍ന്ന്, രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന്റെ വിജയത്തിന് കാരണമായ ഹെല്‍മെറ്റിനെ ആസ്പദമാക്കി തയാറാക്കിയ വിഡിയോ പ്രദര്‍ശിപ്പിച്ചു