കേരളത്തിന്റെ താരങ്ങളെക്കുറിച്ച് ഇന്ത്യന്‍ ക്യാംപില്‍ നല്ല മതിപ്പാണെന്ന് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. രഞ്ജിട്രോഫിയില്‍ പണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരള ടീമിനെ പരിഹാസത്തോടെയായിരുന്നു കണ്ടിരുന്നതെന്നും അന്ന് വിഷമിച്ചതിന് ഇപ്പോള്‍ പ്രതിഫലം കിട്ടിയെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു സഞ്ജു. സഞ്ജുസാംസണ്‍ ഓരോ തവണ വേദിയില്‍ കയറുമ്പോഴും ആര്‍പ്പുവിളി ഉയര്‍ന്നു.
രഞ്ജിട്രോഫി സെമിഫൈനലില്‍ കളിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും അടുത്തതവണ എന്തായാലും ടീമിനൊപ്പം ഉണ്ടാകുമെന്നും സഞ്ജു പറഞ്ഞു. ഇന്ന് ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ കേരളത്തിലെ താരങ്ങളെക്കുറിച്ച് നല്ല മതിപ്പ്. രഞ്ജിട്രോഫിയില്‍ മുമ്പ് കേരളത്തോടുള്ള മറ്റുടീമുകളുടെ സമീപനവും സഞ്ജു ഓര്‍ത്തു
അടുത്തമാസം 21 നാണ് കെ.സി.എല്‍ തുടങ്ങുന്നത്. കൊച്ചി ബ്ലൂടൈഗേഴ്സിന് വേണ്ടി ചേട്ടന്‍ സാലി സാംസണന്റെ ക്യാപ്റ്റന്‍സില്‍ വൈസ് ക്യാപ്റ്റനായാണ് സഞ്ജു ഇറങ്ങുന്നത്.