uefa

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ വമ്പന്‍‍മാര്‍‍ക്ക് വിജയം. ലിവര്‍‍പൂള്‍‍, ബയണ്‍‍ മ്യൂണിക്ക്, ടോട്ടനം എന്നീ ടീമുകള്‍‍ കരുത്തു കാട്ടിയപ്പോള്‍‍ ബാര്‍സലോന ഇന്റര്‍‍ മിലാന്‍‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. ലിവര്‍പൂളിനായി മുഹമ്മദ് സലാ ഹാട്രിക് നേടി.

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ പോരില്‍‍ വമ്പന്‍‍മാര്‍‍ക്ക് വിജയം. കരുത്തരായ ലിവര്‍‍പൂള്‍‍ റേഞ്ചേഴ്സിനെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍‍ക്ക് തകര്‍‍ത്തു. രണ്ടാം പകുതിയില്‍‍  കളത്തിലിറങ്ങിയ മുഹമ്മദ് സലായുടെ ഹാട്രിക് മികവിലാണ് ലിവര്‍‍പൂളിന്റെ വിജയം. 

ബയണ്‍‍ മ്യൂണിക്ക് രണ്ടിനെതിരെ നാല് ഗോളുകള്‍‍ക്ക് ചെക് റിപ്പബ്ലിക്കന്‍ ക്ലബായ വിക്ടോറിയ പ്ലേസനെ തോല്‍‍പിച്ചു. ടോട്ടനം രണ്ടിനെതിരെ മുന്നു ഗോളുകള്‍‍ക്ക് ഐന്‍ട്രാക്ട് ഫ്രാങ്ക്ഫുട്ടിനെ തോല്‍‍പ്പിച്ചു. ബാര്‍‍സലോനയെ  ഇന്റര്‍‍ മിലാന്‍ സമനിലയില്‍ തളച്ചു. ഇരുടീമും മൂന്നു ഗോളുകള്‍ വീതം നേടി.