കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയ്ക്കൊപ്പം കൊച്ചിയിൽ ഓട്ടോ സവാരി നടത്തിയ സന്തോഷം പങ്കിട്ട് ഓട്ടോ ഡ്രൈവറായ അരുൺ. റോഡിലൂടെ നടന്നുപോവുകയായിരുന്നു താരത്തിന് അരുൺ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ലൂണ സന്തോഷത്തോടെ ഓട്ടോയിൽ കയറുകയുമായിരുന്നു. ലൂണയ്ക്കൊപ്പമുള്ള രസകരമായ സംഭാഷങ്ങളുള്ള വിഡിയോ അരുൺ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടത്. കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയുമടക്കം കമന്റിട്ട വിഡിയോ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ടു.
Also Read: വൈഭവ്... തണുത്ത വെള്ളം കുടിക്കരുത് കേട്ടോ...; ഗ്യാലറിയില്‍ നിന്ന് വൈഭവിന് സ്നേഹ കരുതല്‍; വിഡിയോ
യാത്രയ്ക്കിടയിൽ ചില്ലായാണ് ലൂണ അരുണിനോട് സംസാരിക്കുന്നത്. കല്യാണം കഴിച്ചോ എന്ന ലൂണയുടെ ചോദ്യത്തിന് 'ഭാര്യയുമില്ല കുട്ടിയുമില്ല, സിംഗിൾ ലൈഫ്' എന്ന് ചിരിയോടെയാണ് അരുൺ മറുപടി നൽകിയത്. തന്നെ തട്ടിക്കൊണ്ടുപോവുകയാണോ എന്ന് ലൂണ തമാശരൂപേണ ചോദിച്ചപ്പോൾ, ഇന്നലെയും നേരിട്ട് കണ്ടിരുന്ന കാര്യം അരുൺ താരത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു.
ലൂണയെ തട്ടിക്കൊണ്ടുപോകുന്നു എന്ന രീതിയിൽ താമശരൂപേണെയാണ് കേരള ബ്ലാസ്റ്റേഴ്സ് വിഡിയോ പങ്കിട്ടത്. സിഐഡി മൂസയിലെ പ്രസിദ്ധമായ ഡയലോഗിനൊപ്പം സമാധാനിക്കൂ ലൂണ, നിങ്ങളുടെ യാത്രാ സുരക്ഷിതമായ കൈകളിലാണ് എന്ന തലക്കെട്ടോടെയാണ് വിഡിയോ.
കഴിഞ്ഞ സീസണിൽ വായ്പ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് പോയ ലൂണയ്ക്ക് ഇത്തവണ ടീമിലേക്ക് തിരികെ എത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ കരാർ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന അഡ്രിയാൻ ലൂണ കൊച്ചിയിൽ മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ കളിച്ചിരുന്നു.