Kerala Blasters Facebook page

ഐഎസ്എല്ലില്‍ സീസണിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം.  ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു. 18ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിപിന്‍ മോഹനനാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. കോറോ സിങ്ങാണ് ഗോളിന് വഴിയൊരുക്കിയത്. ഇഞ്ചുറി ടൈമില്‍ ആന്ദ്രേ ഗ്രീന്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടി

 

തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുത്ത മഞ്ഞപ്പട നിർണായക അവസരങ്ങൾ മുതലെടുത്ത് എതിരാളികൾക്കെതിരെ ആധിപത്യം സ്ഥാപിച്ചു. ആക്രമണത്തിലും പ്രതിരോധത്തിലും ഒത്തിണക്കത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങൾ എതിരാളികൾക്ക് തിരിച്ചുവരവിനുള്ള അവസരങ്ങൾ കുറച്ചു. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും അവ ലക്ഷ്യത്തിലെത്തിക്കുന്നതിലും ടീം മികവ് പുലർത്തി. മത്സരത്തിലുടനീളം മികച്ച പോരാട്ടവീര്യം പുറത്തെടുത്തതാണ് ടീമിന് നിർണായകമായത്. ബ്ലാസ്റ്റേഴ്സും ആരാധകരും കാത്തിരുന്ന വിജയമാണ് പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ പിറന്നത്. 

 

.25 ന് മുംബൈ സിറ്റിക്കെതിരെ കലൂർ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് 

 

ENGLISH SUMMARY:

Kerala Blasters win against Inter Kashi in their ISL season opener with a two-goal victory. The match highlights solid performances from Captain Vipin Mohanan and Andre Green at the Balewadi Stadium in Pune.