ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ വിദേശ കളിക്കാരുടെ കുത്തൊഴുക്ക്. വിദേശതാരങ്ങള്‍ക്ക് അനുവദനീയമായ 25 സ്ലോട്ടുകളിലേക്ക് 281 താരങ്ങളാണ് പേര് നല്‍കിയത്. ഇന്ത്യ അണ്ടര്‍–19 താരങ്ങളായ ആര്യവീര്‍ സേവാഗും മോഹിത് ഉൽവയും 30 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ ലേലപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ കളിക്കാരെ കണക്കിലെടുക്കുമ്പോള്‍  ഇനി 25 വിദേശതാരങ്ങള്‍ക്കേ ഇടമുള്ളൂ. അതിനായി ലേലത്തില്‍ റജിസ്റ്റര്‍ ചെയ്തത് 281 വിദേശ കളിക്കാര്‍. 

മുന്‍ടെസ്റ്റ്താരം ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പടെ 53 ഓസ്ട്രേലിയക്കാരാണ് പേര് നല്‍കിയവരില്‍ മുന്നില്‍. 2024-ൽ അവസാനമായി ഐപിഎല്ലിൽ പങ്കെടുത്ത  വാർനറുടെ  അടിസ്ഥാന വില 2 കോടി രൂപയാണ്. വാര്‍ണറെ ലേലത്തിൽ ആരെങ്കിലും വാങ്ങുമോ എന്നത് വേറേകാര്യം. പന്തുചുരണ്ടല്‍ വിവാദത്തിൽ കേന്ദ്രബിന്ദുവായ കാമറൺ ബന്‍ക്രോഫ്റ്റ് , മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരടക്കമുള്ള പ്രമുഖ വിദേശ താരങ്ങൾ ലേലത്തിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 40 പേര്‍.  വെസ്റ്റ് ഇൻഡീസ് 36 താരങ്ങളുമായി മൂന്നാം സ്ഥാനത്തുണ്ട്. പിന്നാലെ ന്യൂസീലൻഡ് (25), അഫ്ഗാനിസ്ഥാൻ (23), ശ്രീലങ്ക (21), ഇംഗ്ലണ്ട് (16), ബംഗ്ലദേശ് (12) എന്നിവയാണ്. 

അയർലൻഡിൽ നിന്ന് ഏഴ് താരങ്ങളും സിംബാബ്‌വെയിൽ നിന്ന് ആറ് പേരും റജിസ്റ്റർ ചെയ്തു. അസോഷ്യേറ്റ് രാജ്യങ്ങളിൽ യുഎസ്എയില്‍ 13 പേരുണ്ട്. യു.എ.ഇ. നേപ്പാള്‍, നെതര്‍ലന്‍ഡ്, കാനഡ, ജപ്പാന്‍, സ്കോട്‌ലന്‍ഡ് എന്നീരാജ്യങ്ങളില്‍ നിന്ന് കളിക്കാര്‍ വരുന്നു.  ലേലത്തിനായി റജിസ്റ്റർ ചെയ്ത 994 അൺക്യാപ്ഡ് താരങ്ങളിലാണ് വിരേന്ദര്‍ സേവാഗിന്റെ മകന്‍ ആര്യവീര്‍ സേവാഗും അണ്ടര്‍ –19 ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ അവസാനപന്തില്‍ ഇന്ത്യയെ ജയിപ്പിച്ച മോഹിത് ഉല്‍വയും ഉള്‍പ്പെട്ടത്. 

ഇരുവര്‍ക്കും 30 ലക്ഷം രൂപയാണ് അടിസ്ഥാന വില. ആകെ 66 ഒഴിവുകള്‍ക്കായി 1,220 പേരാണ്  കളിക്കളത്തില്‍ ഇറങ്ങാന്‍ തയാറായിരിക്കുന്നത്. 17 രാജ്യങ്ങളിൽ നിന്നായി 281 വിദേശ താരങ്ങളാണ് ലേലത്തിനായി പേര് നൽകിയതെന്ന് ബി.സി.സി ഐ അറിയിച്ചു. പരമാവധി 66 ഒഴിവുകളാണ് ബാക്കി. അവസാന ലേല പട്ടിക അടുത്തമാസം 4-ന് പുറത്തുവിടും.  16-ന് ഗോവയിലാണ് ലേലം.

ENGLISH SUMMARY:

A total of 281 overseas players from 17 countries have registered for the upcoming Indian Premier League auction to vie for just 25 available foreign slots, within an overall pool of 1,220 players competing for up to 66 vacancies. Australia leads the overseas list with 53 players—including David Warner at a ₹2 crore base price alongside Cameron Bancroft and Ben Stokes—followed by South Africa with 40 and the West Indies with 36, alongside entries from several other Full and Associate nations. Among the 994 uncapped players registered are India Under-19 talents Aryavir Sehwag and Mohit Ulva, both listed at a ₹30 lakh base price. The BCCI will release the final auction list next month on the 4th ahead of the auction in Goa on the 16th.