ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ ഉടമയായി ഡല്‍ഹി ക്യാപ്റ്റന്‍ പ്രിയാന്‍ഷ് ആര്യ. സയ്യിദ് മുഷ്താക് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെ 181 റണ്‍സ് നേടിയാണ് പ്രിയാന്‍ഷ് റിക്കോര്‍ഡ് തിരുത്തിയത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സയ്യിദ് മുഷ്താക് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെ 68 പന്തിൽ നിന്ന് 181 റൺസ് നേടിയാണ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ റോക്കോര്‍ഡ് പ്രിയാന്‍ഷ് ആര്യ സ്വന്തമാക്കിയത്. 2021-ലെ വിമൻസ് സീനിയർ ടി 20 ട്രോഫിയിൽ കിരൺ നവ്ഗീറെ 76 പന്തിൽ നേടിയ 162 റൺസിന്റെ റെക്കോർഡാണ് പ്രിയാന്ഷ്മ റികടന്നത്.
പുരുഷന്മാരുടെ ടി20 ക്രിക്കറ്റിൽ കെ.എല്‍. രാഹുല്‍ നേടിയ 152 റൺസ് എന്ന റെക്കോര്‍ഡും അദ്ദേഹം തിരുത്തി. 19 സിക്സറുകളും ഏഴ് ഫോറുകളും അടിച്ച പ്രിയാന്‍ഷിന്റെ സ്ട്രൈക്ക് റോറ്റ് 250 ന് മുകളിലെത്തി. പുരുഷ ടി 20യില്‍ ഏറ്റവും കൂടുതൽ സിക്സറുകളുടെ റെക്കോർഡില്‍ ന്യൂസീലൻഡിന്റെ ഫിൻ അലനൊപ്പമെത്തി പ്രിയാന്‍ഷ്.
രാജ്യന്തര തലത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത പ്രിയാന്‍ഷിന്റേത്. ദക്ഷിണാഫ്രിക്കൻ താരം ലുവാൻഡ്രി ഗിൾബർട്ട് പ്രിട്ടോറിയസ് സി.എസ്.എ പ്രോ 20 കപ്പില്‍ നേടിയ 188 റണ്‍സാണ് ഒന്നാമത്.