ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത് നേട്ടമാണെന്ന് പഞ്ചാബ് കിങ്സ് മുഖ്യ പരിശീലകന് റിക്കി പോണ്ടിങ്. അര്‍ഷദീപ് സിങിന് പകരം ഹാര്‍ദ്ദിക്കിന്റെ വരവ് ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ ശക്തികൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഓള്‍റൗണ്ടര്‍മാര്‍ സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും ഹാര്‍ദിക് പാണ്ഡ്യയുടെ വരവ് പഞ്ചാബ് കിങ്സിലെ ഓള്‍റൗണ്ടര്‍മാരുടെ സംഘത്തിന് ശക്തിപകരുമെന്നും മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ്. മാർക്കോ യാൻസൻ, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസൈ, സൂര്യൻഷ് ഷെഡ്ഗെ, ശശാങ്ക് സിങ് , കൂപ്പർ കോണോലി എന്നിവരോടൊപ്പമാണ് ഹാര്‍ദിക് കൂടി വരുന്നത്. ഇത് ഞങ്ങൾക്ക് വലിയ ഗുണം ചെയ്യും. സ്പിൻ ബോളിങ് ഓൾറൗണ്ടർമാരും ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർമാരും കരുത്തുപകരുന്നുവെന്നും പോണ്ടിങ്.
പേസർ അർഷ്ദീപ് സിങ്ങിന് പകരമാണ് മുംബൈ ഇന്ത്യൻസിൽ നിന്ന് ഹാര്‍ദ്ദിക്കിനെ 18 കോടി രൂപയ്ക്ക് പഞ്ചാബിൽ എത്തിച്ചത്. അതേസമയം, വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയറിന് മറ്റൊരു ബാറ്റിങ് പൊസിഷനിൽ കളിക്കാനുള്ള ആഗ്രഹമുള്ളതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയെന്ന് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സങ്കക്കാര.
കഴിഞ്ഞ ഒന്നര വർഷമായി മറ്റൊരു പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന ആഗ്രഹം ഹെറ്റിക്ക് ഉണ്ടായിരുന്നു. പക്ഷേ ലേലത്തിന്റ സാധ്യതകള്‍ക്കായി കൂടുതല്‍ തുക കണ്ടെത്തേണ്ടിവന്നു. അതിനാലാണ് ഹെറ്റ്മെയറെ ഒഴിവാക്കേണ്ടിവന്നത്. തീരുമാനം പ്രയാസകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.