ഐപിഎല്ലില്‍ ധോണിയുഗത്തിന് അന്ത്യം. കളത്തിനോട് വിടപറഞ്ഞ എം.എസ്.ധോണി  ഇനി ചെന്നൈയുടെ മെന്ററായി ഡഗൗട്ടില്‍ ഉണ്ടാകും. ചെന്നൈയുടെ ഏഴാം നമ്പര്‍ േജഴ്സിയും ധോണിയോടുള്ള ആദരസൂചകമായി ചെന്നൈ പിന്‍വലിച്ചു

 

2008ൽ പ്രഥമ ഐപിഎൽ സീസണിൽ അണിഞ്ഞ ചെന്നൈയുടെ ഏഴാം നമ്പര്‍ മഞ്ഞക്കുപ്പായം അഴിച്ചുവക്കുകയാണ് മഹേന്ദ്ര സിങ്ങ് ധോണി.  2027 സീസണിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്നവരുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക നല്‍കാനുള്ള ഡെഡ്്ലൈന്‍ ദിനത്തിലാണ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത ചെന്നൈ സൂപ്പര്‍ കിങ്സ് പങ്കുവച്ചത്. ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ധോണിയുടെ യാത്ര അവിശ്വസനീയമായ നേട്ടങ്ങളുടേതാണ്. ആറു കോടി രൂപയ്ക്ക് ആദ്യതാരലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയ ധോണി ടീമിന്റെ ആദ്യ നായകനായി. 

 

Also read: എം.എസ്.ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ഇനി സിഎസ്‌കെ ടീം മെന്റര്‍


പിന്നീട് ചെന്നൈയെന്നാല്‍ ധോണിയായി. ചെപ്പോക്കിലേക്ക് എത്തിച്ചത് അഞ്ച് കിരീടങ്ങള്‍.  പത്ത് തവണ ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി  ധോണി ചെന്നൈയെ വളര്‍ത്തിയെടുത്തു.  278 മത്സരങ്ങളിൽ നിന്ന് 5,439 റൺസാണ് ധോണിയുടെ ഐപിഎൽ സമ്പാദ്യം. 2016, 2017 വർഷങ്ങളിൽ ഒത്തുകളി വിവാദത്തെത്തുടർന്ന് ചെന്നൈയ്ക്ക് ഐപിഎല്ലിൽ നിന്ന് വിലക്ക് നേരിട്ടപ്പോള്‍ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിച്ചത്

 

2018ൽ ചെന്നൈയിലേക്കുള്ള മടങ്ങിവരവ് മറ്റൊരു കിരീടനേട്ടത്തോടെയായിരുന്നു. നായകസ്ഥാനം ആദ്യം ജഡേജയ്ക്കും പിന്നീട് ഋതുരാജ് ഗെയ്ക്‌വാദിന് കൈമാറിയെങ്കിലും ടീമിന്റെ നട്ടെല്ലായി ധോണി തുടർന്നു. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കളിക്കളത്തിലെ സാന്നിധ്യം പരിമിതപ്പെടുത്തിയപ്പോഴും ധോണിയുടെ വരവിനായി ആരാധകര്‍ കാത്തിരിന്നു. ചെപ്പോക്ക് സ്റ്റേഡിയത്തിൽ നിന്നുള്ള ധോണി... ധോണി.... വിളികള്‍ ഇപ്പോഴും കാതുകളില്‍ അലയടിക്കുന്നതും അതുകൊണ്ടുതന്നെ.

ENGLISH SUMMARY:

Malayala Manorama Online News reports that MS Dhoni has officially concluded his illustrious IPL playing career, transitioning into the role of a mentor for Chennai Super Kings. His iconic number 7 jersey has been retired by the franchise in honor of his legendary leadership and five championship titles.