വൈഭവ് സൂര്യവംശി ഇനിയൊരു ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്താല്‍ ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ മറികടക്കുമോ? അങ്ങനെയാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ 1.10 കോടിയുടെ വാര്‍ഷിക കരാറിലാണ് വൈഭവ് രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുന്നത്. ഇനി ഒരു വര്‍ഷം കാത്തിരുന്നാല്‍ മാത്രമെ വൈഭവിന്‍റെ ശമ്പളം മാറുകയുള്ളൂ. എന്നാല്‍ ശമ്പളത്തിനപ്പുറം വൈഭവ് എത്ര സമ്പാദിക്കുന്നുവെന്ന് നോക്കാം.
വൈഭവ് സൂര്യവംശിയുടെ ബ്രാന്‍ഡ് കരാറുകള്‍ മാനേജ് ചെയ്യുന്നത് താരത്തിന്‍റെ മാതാപിതാക്കള്‍ തന്നെയാണ്. നിലവില്‍ കോംപ്ലാന്‍, റെഡ് ബുള്‍ എന്നിവര്‍ വൈഭവുമായി കരാറിലുണ്ട്. പുതിയ പല ബ്രാന്‍ഡുകളും വൈഭവിന്‍റെ പിന്നാലെയുണ്ട്. ഇനി ഒരു കരാര്‍ ഒപ്പിടാന്‍ വൈഭവിന് ഇരട്ടി തുക നല്‍കണമെന്നാണ് ബ്രാന്‍ഡിങ് മേഖലയിലുള്ളവര്‍ പറയുന്നത്. 2026 ല്‍ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് 1 കോടി രൂപയ്ക്കടുത്താണ് വൈഭവിന്‍റെ കരാര്‍ തുക. എന്നാല്‍ ഇപ്പോള്‍ 1.50 കോടി മുതല്‍ 2 കോടി രൂപ വരെയാണ് വൈഭവ് ഈടാക്കുന്നത്. കോംപ്ലാന്‍, റെഡ് ബുള്‍ എന്നിവ ഒരു കോടി രൂപയ്ക്കാണ് കരാറിലെത്തിയത്.
അതിനൊപ്പം അവാര്‍ഡ് ദിനത്തിലും വൈഭവ് പണം വാരി. മോസ്റ്റ് വാല്യുവബിള്‍ പ്ലെയറായ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 15 ലക്ഷമാണ് ലഭിച്ചത്. ഓറഞ്ച് ക്യാപ്പ്, സൂപ്പര്‍ സ്ട്രൈക്ക്, സൂപ്പര്‍ സിക്സ്, എമേര്‍ജിങ് പ്ലെയര്‍ എന്നിവയ്ക്ക് 10 ലക്ഷം വീതവുമാണ് ലഭിച്ചത്. അങ്ങനെ 55 ലക്ഷം രൂപ ലഭിച്ചു. 7.50 ലക്ഷം രൂപ വീതം മാച്ച് ഫീ ലഭിക്കും 16 മത്സരങ്ങളാണ് രാജസ്ഥാനായി വൈഭവ് ഈ സീസണില്‍ കളിച്ചത്. ഇങ്ങനെ 1.20 കോടി ലഭിച്ചു.