• 'ഇഷാന്‍ പേശീവലിവില്‍ നിന്ന് മുക്തനാകുന്നതേയുള്ളൂ. ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി 20 മല്‍സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാല്‍ നാളെ വെല്ലിങ്ടണില്‍ നടക്കുന്ന മൂന്നാം ട്വന്‍റി 20യില്‍ താരം കളിക്കില്ല. ബിസിസിഐ താരത്തിന്‍റെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. കുമാര്‍ കുശാഗ്ര ടീമിനൊപ്പം ചേരും'- ബിസിസിഐ

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്‍റി 20 മല്‍സരത്തിലും ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനിലുണ്ടാവില്ല. കാലിന്‍റെ പേശീവലിവിനെ തുടര്‍ന്നാണ് താരം പുറത്തിരിക്കുന്നത്. കുമാര്‍ കുശാഗ്രയെ പകരക്കാരനായി ബിസിസിഐ നിര്‍ദേശിച്ചെങ്കിലും വൈഭവ് സൂര്യവംശിയെ മാനേജ്മെന്‍റ് പ്ലേയിങ് ഇലവനിലേക്ക് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം നമ്പറില്‍ തന്നെ വൈഭവ് ബാറ്റ് ചെയ്യുമെന്നാണ് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ കളിയില്‍ വൈഭവ് പ്ലേയിങ് ഇലവനില്‍ കയറിയെങ്കിലും എട്ട് പന്തില്‍ നാലു റണ്‍സെടുത്ത് താരം പുറത്തായി.

'ഇഷാന്‍ പേശീവലിവില്‍ നിന്ന് മുക്തനാകുന്നതേയുള്ളൂ. ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്‍റി 20 മല്‍സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാല്‍ നാളെ വെല്ലിങ്ടണില്‍ നടക്കുന്ന മൂന്നാം ട്വന്‍റി 20യില്‍ താരം കളിക്കില്ല. ബിസിസിഐ താരത്തിന്‍റെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. കുമാര്‍ കുശാഗ്ര ടീമിനൊപ്പം ചേരും'- ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

മൂന്നാം ട്വന്‍റി 20യിലും കിഷന്‍ ഒഴിവായതോടെ ടീം കോമ്പിനേഷന്‍ എങ്ങനെയാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സീനിയര്‍ ടീമില്‍ ഇതുവരെ ഓപ്പണറായി മാത്രം ഇറങ്ങിയ വൈഭവ്, മൂന്നാം നമ്പറില്‍ വെള്ളത്തില്‍ നിന്ന് പുറത്തിട്ട മീനെപ്പോലെയായിരുന്നുവെന്നാണ് അശ്വിനടക്കമുള്ള താരങ്ങള്‍ വിലയിരുത്തിയത്. സഞ്ജുവിനെ മൂന്നാമനാക്കി, വൈഭവിനെ ഓപ്പണിങ് സ്ഥാനത്ത് തന്നെ നിലനിര്‍ത്തണമെന്നാണ് അശ്വിന്‍ ആവശ്യപ്പെട്ടത്. 'കഷ്ടപ്പെട്ടാണ് വൈഭവ് എട്ട് പന്തു വരെ പിടിച്ച് നിന്നത്. പന്തിന്‍റെ ടൈമിങ് പോലും മനസിലാകുന്നുണ്ടായിരുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് സീനിയര്‍ താരത്തിന്‍റെ ആവശ്യം. ഭയക്കാതെ അവിടെ നിന്നാല്‍ മതി, പന്ത് നോക്കി കളിക്കൂവെന്ന് പറയാന്‍ ആറും ഇല്ലാതെ പോയി. വൈഭവിന് പറ്റിയ സ്ഥാനമല്ലിത്' –അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

മുരളി കാര്‍ത്തികും സമാന അഭിപ്രായമാണ് പങ്കുവച്ചത്. 'എവിടെയാണ് വൈഭവ് മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്? മികച്ച ഓപ്പണറാണ് വൈഭവ്. അങ്ങനെയൊരാളെ മധ്യനിരയില്‍ കൊണ്ടിട്ടാല്‍ എങ്ങനെയാണ്? അവന്‍ അവിടെ കളിച്ചിട്ടില്ല. ചെറിയ കുട്ടിയാണ്. ഒരു രീതിയിലേ ബാറ്റ് ചെയ്യാന്‍ അറിയൂ. പരിചയസമ്പന്നരായ സീനിയര്‍ താരങ്ങളാണ് മറ്റ് റോളുകളിലേക്ക് ഇറങ്ങേണ്ടത്. വൈഭവിനെ കളിപ്പിക്കുന്നുണ്ടെങ്കില്‍ ഓപ്പണറായി തന്നെ ഇറക്കണം'- കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

India wicketkeeper-batter Ishan Kishan will miss the third T20I against New Zealand due to a calf muscle strain sustained during the opening match of the series. The BCCI has named Kumar Kushagra as his replacement, but reports suggest that the team management will continue with young batter Vaibhav Suryavanshi in the playing XI at No. 3. Former India spinner Ravichandran Ashwin and ex-batter Murali Kartik have questioned the decision to deploy Vaibhav in the middle order, arguing that he is more effective as an opener