File Image Credit:PTI

  • അമ്പരന്ന് അംപയറെ നോക്കിയ പടിക്കല്‍ പന്തും ബാറ്റും തമ്മില്‍ നല്ല വ്യത്യാസമുണ്ടായിരുന്നുവെന്ന് ആംഗ്യം കാണിച്ച് മടങ്ങി. 248 പന്തില്‍ നിന്ന് 24 ഫോറും മൂന്ന് സിക്സുമടക്കമാണ് 199 റണ്‍സ് താരം നേടിയത്

ന്യൂസീലന്‍ഡ് എയ്ക്കെതിരായ അണ്‍ ഒഫീഷ്യല്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ചറിക്ക് ഒരു റണ്‍സ് മാത്രം അകലെ ദേവ്ദത്ത് പടിക്കലിന്‍റെ ദൗര്‍ഭാഗ്യകരമായ പുറത്താകല്‍. ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിവസമാണ് ഇടങ്കയ്യന്‍ ബാറ്ററായ പടിക്കലിന്‍റെ സങ്കട മടക്കം. 89–ാം ഓവറില്‍ സാക് ഗിബ്സന്‍റെ പന്തില്‍ പുറത്തായെന്ന് വിശ്വസിക്കാനാവാതെ പടിക്കല്‍ കുറച്ച് നേരം കൂടി ക്രീസില്‍ തുടര്‍ന്നു. പന്ത് പടിക്കലിന്‍റെ പാഡില്‍ ഉരസി വിക്കറ്റ് കീപ്പര്‍ മിച്ചല്‍ ഹേയുടെ കൈകളിലെത്തുകയായിരുന്നു. പന്ത് എവിടെയോ തട്ടിയ ശബ്ദം കേട്ടിരുന്നുവെങ്കിലും തന്‍റെ ബാറ്റ് കൊണ്ടിട്ടില്ലെന്ന് ഉറപ്പിച്ച് പടിക്കല്‍ നില്‍ക്കുകയായിരുന്നു. ന്യൂസീലന്‍ഡ് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തില്ലെങ്കിലും അംപയര്‍ ഔട്ട് വിളിച്ചു. അമ്പരന്ന് അംപയറെ നോക്കിയ പടിക്കല്‍ പന്തും ബാറ്റും തമ്മില്‍ നല്ല വ്യത്യാസമുണ്ടായിരുന്നുവെന്ന് ആംഗ്യം കാണിച്ച് മടങ്ങി. 248 പന്തില്‍ നിന്ന് 24 ഫോറും മൂന്ന് സിക്സുമടക്കമാണ് 199 റണ്‍സ് താരം നേടിയത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ എ ടീം നേരത്തെ 113 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഓപ്പണര്‍മാരായ യശസ്വി(5)യും കെ.എല്‍.രാഹുലും (4) വീണ്ടും പരാജയപ്പെട്ടു. പത്ത് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റാണ് വീണത്. പടിക്കലും സായ് സുദര്‍ശനും ചേര്‍ന്നാണ് ആദ്യ ദിനത്തിലെ നാണക്കേടില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 215 റണ്‍സ് പിറന്നു. 91 റണ്‍സെടുത്ത് സായ് മടങ്ങിയപ്പോഴും പടിക്കല്‍ ഒരു വശത്ത് ഉറച്ച് നില്‍ക്കുകയായിരുന്നു. യഷ് റാത്തോഡുമായി ചേര്‍ന്ന് 142 റണ്‍സും പടിക്കല്‍ ചേര്‍ത്തു. എട്ട് ഫോറടക്കം 72 പന്തില്‍ നിന്ന് 66 റണ്‍സ് യഷ് സ്കോര്‍ ചെയ്തു.

ശ്രീലങ്കയ്ക്കെതിരെ ഓഗസ്റ്റില്‍ നടന്ന ടെസ്റ്റിലും പടിക്കല്‍ രണ്ട് സെഞ്ചറി നേടിയിരുന്നു. മൂന്ന് ഇന്നിങ്സില്‍ നിന്നായി 328 റണ്‍സ് നേടിയ പടിക്കല്‍ സീരിസിലെ ഇന്ത്യയുടെ ടോപ് സ്കോററുമായി.  പക്ഷേ അടുത്ത ടെസ്റ്റില്‍ ഓസീസിനെതിരെ അര്‍ധ സെഞ്ചറിയും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 3,31,26 എന്നിങ്ങനെയുമാണ് നേടിയത്. ന്യൂസീലന്‍ഡ് എ ടീമുമായി രണ്ട് അണ്‍ ഓഫീഷ്യല്‍ ടെസ്റ്റുകളാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 19നാണ് ഇന്ത്യ–ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര തുടങ്ങുക.

ENGLISH SUMMARY:

India A batter Devdutt Padikkal suffered a heartbreaking dismissal, falling just one run short of a double century against New Zealand A in the first unofficial Test. He scored 199 off 248 balls, hitting 24 fours and three sixes, before being given out caught behind off Zak Gibson on the third day despite appearing convinced that his bat had not touched the ball. Padikkal rescued India A after the team collapsed to 113 in the first innings, sharing a 215-run third-wicket partnership with Sai Sudharsan, who scored 91, and adding another 142 runs with Yash Rathod, who made 66.