Image credit: AFP

ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്​ലിന്‍റെ ഐപിഎല്‍ റെക്കോര്‍ഡും പഴങ്കഥയാക്കി വൈഭവ് സൂര്യവംശി. ഐപിഎല്‍ ഒരു സീസണിലെ ഏറ്റവുമധികം സിക്സറുകള്‍ എന്ന റെക്കോര്‍ഡ് ഇനി 'യൂണിവേഴ്സ് ബേബി ബോസി'ന് സ്വന്തം. എലിമിനേറ്ററില്‍ ഹൈദരാബാദിനെതിരെ 12 സിക്സുകളാണ് വൈഭവ് പായിച്ചത്. 16 പന്തില്‍ അര്‍ധ സെഞ്ചറി തികച്ച താരം ഐപിഎലിലെ അതിവേഗ സെഞ്ചറിക്ക് മൂന്ന് റണ്‍സ് ശേഷിക്കെ പുറത്തായി. 29 പന്തുകളേ 97 റണ്‍സെടുക്കാന്‍ താരത്തിന് വേണ്ടി വന്നുള്ളൂ. പുറത്തായില്ലായിരുന്നുവെങ്കില്‍ 30 പന്തില്‍ ഐപിഎല്‍ സെഞ്ചറിയെന്ന ഗെയ്​ലിന്‍റെ റെക്കോര്‍ഡും തകര്‍ന്നേനെ.

ഐപിഎല്‍ നോക്കൗട്ട് മല്‍സരങ്ങളിലെ അതിവേഗ അര്‍ധ സെഞ്ചറിയില്‍ റെയ്നയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് വൈഭവ്. പതിനാറ് പന്തുകളാണ് 50 തികയ്ക്കാന്‍ ഇരുവരും എടുത്തത്. 17 പന്തില്‍ 50 റണ്‍സെടുത്ത ഗില്‍ക്രിസ്റ്റും 20 പന്തില്‍ അര്‍ധസെഞ്ചറിയടിച്ച ധോണിയുമാണ് തൊട്ടുപിന്നില്‍. 20 പന്തില്‍ താഴെ എടുത്ത് 50 റണ്‍സ് തികച്ചവരുടെ പട്ടികയിലും വൈഭവ് കേമനാണ്. അഞ്ചുവട്ടമാണ് വൈഭവും നിക്കോളാസ് പൂരനും 50  ല്‍ താഴെ പന്തുകളില്‍ നിന്ന് അര്‍ധ സെഞ്ചറി നേടിയത്. ഐപിഎലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം വൈഭവിനെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സജീവമായി. ഐപിഎല്‍ ഈ സീസണില്‍ ഇതുവരെ 583 റണ്‍സാണ് താരം നേടിയത്. 

പ്ലാന്‍ എ പൊളിഞ്ഞാല്‍ വൈഭവിനെ തകര്‍ക്കാന്‍ പ്ലാന്‍ ബിയും സിയും തയാറാക്കിയെത്തിയതായിരുന്നു ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്. ആത്മവിശ്വാസത്തോടെ താരം ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പന്തെറിയാനെത്തിയ കമിന്‍സ് ​ഞെട്ടി. വൈഭവ് ഇന്നലെ അടിച്ച 12 സിക്സുകളില്‍ നാലും കമിന്‍സിനെതിരെ. ഒടുവില്‍ കളിക്ക് ശേഷം കമിന്‍സ് പറഞ്ഞു. 'അവന്‍ നന്നായി കളിച്ചു'. വൈഭവിനെ സമ്മര്‍ദത്തിലാക്കാതിരിക്കാന്‍ ടീം ശ്രദ്ധിക്കാറുണ്ടെന്നായിരുന്നു ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്‍റെയും കോച്ച് കുമാര്‍ സംഗക്കാരയുടെയും പ്രതികരണം. വൈഭവിന് ബാറ്റ് ചെയ്യുന്നത് ഇഷ്ടമാണ്, അതുകൊണ്ട് നെറ്റ്സില്‍ അതില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കാറുണ്ട് എന്നും പരാഗ് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Rajasthan Royals' young prodigy Vaibhav Suryavanshi, dubbed the 'Universal Baby Boss,' shattered cricket legend Chris Gayle's long-standing IPL record by hitting the maximum number of sixes in a single knock. During the high-stakes Eliminator against Sunrisers Hyderabad, Suryavanshi unleashed a brutal onslaught, smashing 12 sixes and scoring 97 runs off just 29 deliveries. He reached his half-century in a mere 16 balls, equaling Suresh Raina's record for the fastest fifty in an IPL knockout match, while narrowly missing Gayle's historical 30-ball century record by just three runs. SRH captain Pat Cummins' pre-match 'Plan A, B, and C' strategies went completely down the drain as Suryavanshi hammered him for four massive sixes, forcing the Australian to simply admit that the youngster played exceptionally well. Following his magnificent tournament tally of 583 runs, skipper Riyan Parag and coach Kumar Sangakkara revealed that giving the batter unlimited time in the nets has paid off, as calls for his national team debut intensify.