Hyderabad: Royal Challengers Bengaluru's captain Rajat Patidar, second left, and Krunal Pandya during the Indian Premier League (IPL) 2026 T20 cricket match between Sunrisers Hyderabad and Royal Challengers Bengaluru, in Hyderabad, Telangana, Friday, May 22, 2026. (PTI Photo/Salman Ali)(PTI05_22_2026_000568A) *** Local Caption ***

ഐപിഎലില്‍ അവസാന റൗണ്ട് മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 55 റണ്‍സിന് തകര്‍ത്ത് സണ്‍‌റൈസേഴ്സ് ഹൈദരാബാദ്.  256 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരുവിന് നാലുവിക്കറ്റിന് 200 റണ്‍സ് മാത്രമാണ് നേടാനായത്. 

 

ആര്‍സിബിക്കായി ഓപ്പണർ വെങ്കടേഷ് അയ്യർ മികച്ച തുടക്കമാണ് നല്‍കിയത്. 19 പന്തിൽ നാലും സിക്സുകളുടെയും നാലു ഫോറുകളുടെ അകമ്പടിയോടെ 44 റൺസാണ് വെങ്കടേഷ് അയ്യർ നേടിയത്.  വിരാട് കോലി ( 15) , ദേവ്‍ദത്ത് പടിക്കൽ  (21), രജത് പട്ടീദാർ (39 പന്തിൽ 56), ക്രുനാൽ പാണ്ഡ്യയും (41*), ടിം ഡേവിഡും(15*) പുറത്താകാതെനിന്നു.

 

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിനായി ഇഷാന്‍ കിഷന്‍ 46 പന്തില്‍ 79 റണ്‍സ് നേടി. അഭിഷേക് ശര്‍മ 56 റണ്‍സും  ഹെന്‍‍റിച്ച് ക്ലാസന്‍ 51 റണ്‍സും നേടി. ഒരുസീസണില്‍ 600 റണ്‍സ് നേടുന്ന ആദ്യ മധ്യനിര ബാറ്ററായി ഹെന്‍‍റിച്ച് ക്ലാസന്‍.  തോറ്റെങ്കിലും ആര്‍സിബി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കും. 

 

ഗുജറാത്ത് രണ്ടാം സ്ഥാനത്തും ആര്‍ സി ബി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ആദ്യ ക്വാളിഫയറില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടും. ജയിക്കുന്നവര്‍ ഫൈനലിലും തോല്‍ക്കുന്നവര്‍ രണ്ടാം ക്വാളിഫയറിനും യോഗ്യത നേടും. 

 

14 മത്സരങ്ങളിൽനിന്ന് ഹൈദരാബാദിന് 18 പോയിന്റായി. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ആർസിബിക്കും രണ്ടാമതുള്ള ഗുജറാത്തിനും 18 പോയിന്റ് വീതം തന്നെയാണെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇവർ മുന്നിലെത്തിയത്. മേയ് 26ന് ആർസിബിയും ഗുജറാത്തും തമ്മിലാണ് ആദ്യ ക്വാളിഫയർ പോരാട്ടം.

ENGLISH SUMMARY:

Sunrisers Hyderabad defeated Royal Challengers Bengaluru by 55 runs in their final IPL league-stage match after posting a massive total led by Ishan Kishan, Abhishek Sharma, and Heinrich Klaasen. Despite the defeat, RCB secured a top finish in the points table and qualified for the playoffs. Gujarat Titans and RCB will now face off in Qualifier 1 on May 26.