ഐപിഎൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 2 വിക്കറ്റിന് തോറ്റ് മുംബൈ ഇന്ത്യൻസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടി. 57 റണ്‍സെടുത്ത തിലക് വര്‍മയും 47 റണ്‍സെടുത്ത നമന്‍ ധീറും മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് ശര്‍മ 22 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിൽ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ബെംഗളൂരു 19.4 ഓവറിൽ 8 വിക്കറ്റിന് 167 റൺസ് അടിച്ച് വിജയലക്ഷ്യം മറികടന്നു. 46 പന്തുകളില്‍ നിന്ന് 73 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ പ്രകടനമാണ് നിര്‍ണായകമായത്. ഓപ്പണാറായി ഇറങ്ങിയ ജേക്കബ് ബെഥേല്‍ 27 ഉം ജിതേഷ് ശര്‍മ 18 ഉും റണ്‍സെടുത്തു. 

 

ഈ തോൽവിയോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു.

ENGLISH SUMMARY:

Mumbai Indians are out of IPL 2024 after a thrilling 2-wicket loss to Royal Challengers Bangalore in a crucial match. This defeat marks the end of Mumbai's playoff aspirations for the season.