sunrisers-hyderabad-beats-chenna

ഐ.പി.എല്‍ ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 10 റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ 184 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍‌റിച് ക്ലാസന്റെയും അര്‍ധസെഞ്ചുറി പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ നല്‍കിയത്. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു.

ചെന്നൈയ്ക്കായി സഞ്ജു സാംസണ് ഇന്നും തിളങ്ങാനായില്ല. മൂന്ന് പന്തില്‍ 7 റണ്‍സുമായി സഞ്ജു പുറത്തായി. സീസണിലെ ഹൈദരാബാദിന്‍റെ മൂന്നാം വിജയമാണിത്. ആറു പോയിന്റുമായി ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തും. നാലു പോയിന്റുമായി ചെന്നൈ ഏഴാം സ്ഥാനത്തുമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍‌റിച് ക്ലാസന്റെയും അര്‍ധസെഞ്ചുറി പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ നല്‍കിയത്. ട്രാവിസ് ഹെഡ് 23 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡക്കായി. ജെയ്മി ഓവർടനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് അഭിഷേക് മടങ്ങുന്നത്. ചെന്നൈയ്ക്കായി അന്‍ശുല്‍ കാംബോജും ജയ്മി ഓവര്‍ട്ടനും മൂന്ന് വിക്കറ്റ് വീതം നേടി. മുകേഷ് ചൗധരിക്കു രണ്ടും, ഗുർജൻപ്രീത് സിങ്ങിന് ഒരു വിക്കറ്റുമുണ്ട്.

സൺറൈസേഴ്സ് ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു മൂന്ന് പന്തില്‍ 7 റണ്‍സുമായി പുറത്തായത് ചെന്നൈയെ ഞെട്ടിച്ചു. ഈ സമയം ചെന്നൈയുടെ സ്കോര്‍ 15 ആയിരുന്നു. ഹെൻറിച് ക്ലാസന്‍ ക്യാച്ചെടുത്താണ് സഞ്ജുവിനെ മടക്കിയത്. പിന്നാലെയെത്തിയ ആയുഷ് മാത്രെ (13 പന്തിൽ 30) സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പവർപ്ലേ തീരും മുൻപേ ആയുഷിനെ നിതീഷ് റെഡ്ഡിയും ഋതുരാജിനെ ഇഷാൻ മലിംഗയും വീഴ്ത്തി. 30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് ചെന്നൈയുടെ ടോപ് സ്കോറർ. സർഫറാസ് ഖാൻ (19 പന്തിൽ 25), ശിവം ദുബെ (16 പന്തിൽ 21) എന്നിവരാണ് സ്കോര്‍ ബോര്‍ഡ് അല്‍പമെങ്കിലും ചലിപ്പിച്ചത്.

ENGLISH SUMMARY:

Sunrisers Hyderabad secured their third win of IPL 2026 by defeating Chennai Super Kings by 10 runs at the Rajiv Gandhi International Stadium. Batting first, SRH posted 194/9, powered by explosive half-centuries from Abhishek Sharma (59 off 22) and Heinrich Klaasen (59 off 39). Despite a disciplined bowling effort from CSK's Jamie Overton and Anshul Kamboj, who took three wickets each, SRH defended their total successfully. Eshan Malinga was the star with the ball for SRH, taking 3/29 to derail CSK's chase. While Matt Short (34) and Ayush Mhatre (30) tried to keep CSK in the hunt, frequent wickets and a late squeeze by SRH bowlers left the defending champions short of the target.