dhoni-training

നീണ്ട 17 വര്‍ഷത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ച് സ്റ്റീഫന്‍ ഫ്ലെമിങ് ചെന്നൈ സൂപ്പര്‍ കിങ്സ് വിടുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആരാധകരെ ത്രില്ലടിപ്പിച്ച് സന്തോഷ വാര്‍ത്ത. തല ധോണി ടീമിന്‍റെ മെന്‍ററായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റെവ്​സ്പോര്‍ട്സാണ് ഇക്കാര്യം പുറത്തുവിട്ടത്. അടുത്തസീസണില്‍ ധോണി സുപ്രധാന ചുമതലയിലേക്ക് മാറുമെന്നും ഫ്ലെമിങിന്‍റെ പിന്‍ഗാമിയെ തീരുമാനിക്കുന്നതിലടക്കം ധോണിക്ക് നിര്‍ണായക പങ്കുണ്ടാകുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ടീമിന്റെ ക്രിക്കറ്റ് കാര്യങ്ങളിലെല്ലാം പൂര്‍ണ അധികാരം ധോണിക്ക് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2023ലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് അവസാനമായി കിരീടം നേടിയത്. പരുക്കില്‍ നിന്ന് മുക്തനാവാഞ്ഞ ധോണിയാവട്ടെ, കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാനിറങ്ങിയതുമില്ല. പക്ഷേ ടീമിനൊപ്പം സീസണ്‍ മുഴുവന്‍ താരം സമയം ചെലവഴിച്ചിരുന്നു. അവസാന മല്‍സരങ്ങളില്‍ ധോണി ഇറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ടീമിന്‍റെ സന്തുലിതാവസ്ഥ കളയേണ്ടെന്ന് പറഞ്ഞ് താരം സ്വയം പുറത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ചൊവ്വാഴ്ച ഏജ്ബാസ്റ്റണില്‍ ഇന്ത്യ–ഇംഗ്ലണ്ട് ഏകദിനം കാണാന്‍ താരമെത്തിയിരുന്നു. ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് ധോണിയില്‍ ക്യാമറക്കണ്ണുകള്‍ പതിഞ്ഞത്. ആരാധകര്‍ ആര്‍ത്ത് വിളിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവര്‍ക്കൊപ്പമാണ് ധോണി കളി കാണാന്‍ എത്തിയത്. നേരത്തെ ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ട്വന്‍റി 20 കാണാനും ധോണി ദിനേഷ് കാര്‍ത്തിക്കിനൊപ്പം എത്തിയിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

ENGLISH SUMMARY:

The Chennai Super Kings (CSK) are entering a transformative chapter as iconic leader MS Dhoni is reportedly set to take over as the team's mentor. Following the departure of head coach Stephen Fleming, who concludes a historic 18-year partnership with the franchise, reports indicate that Dhoni will be granted full authority over the team’s cricket operations. This pivotal shift is expected to see Dhoni spearheading the search for a new head coach and overseeing a complete restructuring of the squad ahead of the next IPL season. Despite not playing in the previous season due to injury, Dhoni’s consistent presence with the team signaled his deep-rooted commitment to the franchise. As fans eagerly await this official shift in leadership, speculation is high regarding how Dhoni’s strategic acumen will reshape the team's future performance on the pitch. His recent public appearances at the India-England series have only added to the excitement, as supporters view his new managerial role as the perfect next step for the legendary cricketer.