Mumbai Indians' captain Indian cricket player Hardik Pandya reacts after his team's defeat against Punjab Kings in the 2026 Indian Premier League (IPL) T20 match at the Wankhede Stadium in Mumbai on April 16, 2026. (Photo by Indranil MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

Mumbai Indians' captain Indian cricket player Hardik Pandya reacts after his team's defeat against Punjab Kings in the 2026 Indian Premier League (IPL) T20 match at the Wankhede Stadium in Mumbai on April 16, 2026. (Photo by Indranil MUKHERJEE / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

തുടര്‍ച്ചയായ നാലുകളികളില്‍ തോറ്റ് തുന്നംപാടിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. ഹാര്‍ദികിന്‍റെ തെറ്റായ തീരുമാനങ്ങളും മോശം ക്യാപ്റ്റന്‍സിയുമാണ് മുംബൈയെ ഇത്രയും നാണംകെട്ട തോല്‍വിയിലേക്ക് നയിച്ചതെന്നും എത്രയും വേഗം ക്യാപ്റ്റനെ മാറ്റിയില്ലെങ്കില്‍ പുറത്തിരുന്ന് കളി കാണാമെന്നും മുന്‍താരങ്ങളടക്കം തുറന്നടിക്കുന്നു. അഞ്ച് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്നലെ പഞ്ചാബ് കിങ്സിനോടും പരാജയപ്പെട്ടതോടെ പോയിന്‍റ് പട്ടികയില്‍ താഴേക്ക് കൂപ്പുകുത്തി. വാങ്കഡെയില്‍ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചത് മാത്രമാണ് മുംബൈയുടെ ഈ സീസണിലെ പ്രകടനം.

തോല്‍വിക്ക് ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് ഉത്തരവാദിയെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി പറയുന്നു. 'ഒരാള്‍ സ്വയം വിലയിരുത്തണം. നിങ്ങളെങ്ങനെയാണ് കളിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ബോധ്യം വേണം. ഇപ്പോഴത്തെ ഈ തോല്‍വികളുടെ കാരണം ഇപ്പോള്‍ വരുത്തിയ പിഴവുകള്‍ മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. അടിസ്ഥാന കാരണം കണ്ടെത്തണം.2015 മുതല്‍ 2023 വരെ മുംബൈയെ രോഹിത് ശര്‍മ എത്രവട്ടം വിജയത്തിലേക്ക് നയിച്ചു'- തിവാരി ചോദ്യമുയര്‍ത്തുന്നു. സാധ്യമാകുന്നത്രയും വേഗത്തില്‍ ഹാര്‍ദികിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നും രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്നും മനോജ് തിവാരി നിര്‍ദേശിക്കുന്നു. '2023 ല്‍ മുംബൈക്ക് കിരീടമില്ല, 2024 ലും ഇല്ല. ഇക്കുറിയും അതാവര്‍ത്തിക്കാനാണ് സാധ്യത. ക്യാപ്റ്റന്‍സി ഒട്ടും പോരെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കൂടുതല്‍ കടുപ്പിക്കാന്‍ ‍ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ടീമിനെ വേണ്ടരീതിയില്‍ അല്ല ഹാര്‍ദിക് മുന്നോട്ട് കൊണ്ടുപോകുന്നത്. ക്യാപ്റ്റന്‍ നല്ലഫോമിലാകുകയെന്നത് വളരെ പ്രധാനമാണ്. ഇതിന്  പരിഹാരമുണ്ടാകണമെങ്കില്‍ ഹാര്‍ദിക് ക്യാപ്റ്റന്‍ പദവി ഒഴിയുകയും അത് കുറേക്കൂടി ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്ന രോഹിതിനെ ഏല്‍പ്പിക്കുകയുമാണ് വേണ്ടത്. രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയത് തന്നെ നീതികേടായിരുന്നു'- അദ്ദേഹം വിശദീകരിച്ചു. 

പഞ്ചാബിനെതിരെ കളിക്കുമ്പോള്‍ ഹാര്‍ദികിന്‍റെ തന്ത്രങ്ങളെല്ലാം പിഴച്ചുവെന്നും ബാറ്റിങ് ഓര്‍ഡറില്‍ കയറിക്കളിക്കാനുള്ള തീരുമാനം തെറ്റിയെന്നും ദീപക് ചഹറിനെ കൊണ്ട് തന്നെ ബോളിങ് ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനം എങ്ങനെ എടുക്കാനായെന്നും തിവാരി ചോദിക്കുന്നു. ' ഹാര്‍ദിക് ഒരിക്കലും സ്വയം സ്ഥാനം മാറി കളിക്കാന്‍ പാടില്ലായിരുന്നു. 12 പന്തില്‍ നിന്ന് 14 റണ്‍സാണ് പഞ്ചാബിനെതിരെ താരം നേടിയത്. റുഥര്‍ഫോര്‍ഡിന് ആകെ അഞ്ച് പന്താണ് കളിക്കാന്‍ കിട്ടിയത്. റുഥര്‍ഫോര്‍ഡ് കുറച്ച് നേരം കൂടി നിന്നിരുന്നുവെങ്കില്‍ മൂന്നോ നാലോ സിക്സുകള്‍ പിറന്നേനെ. ഹാര്‍ദിക് അത് തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് കരുതി. ഹാര്‍ദിക് മുന്‍പ് അത് ചെയ്തിട്ടുണ്ട്. പക്ഷേ റുഥര്‍ഫോര്‍ഡിനെ കയറ്റിക്കളിപ്പിക്കണമായിരുന്നു. ഫസ്റ്റോവര്‍ ബുംറയ്ക്ക് നല്‍കാതെ രണ്ടാമത്തെ ഓവര്‍ നല്‍കിയത് കൊണ്ട് എന്താണ് പ്രയോജനം? ബുംറയെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല'- തിവാരി വിശദീകരിച്ചു.

ENGLISH SUMMARY:

Former Indian cricketer Manoj Tiwary has launched a scathing attack on Mumbai Indians captain Hardik Pandya following the team's fourth consecutive loss in IPL 2026. Criticizing Hardik’s tactical blunders against Punjab Kings, including his decision to bat ahead of Sherfane Rutherford and improper utilization of Jasprit Bumrah, Tiwary demanded that Rohit Sharma be reinstated as captain immediately. He argued that removing Rohit was an injustice and that Hardik’s lack of form and poor leadership are dragging the five-time champions to the bottom of the points table. With only one win this season, pressure is mounting on the MI management to address the leadership crisis before their playoff hopes completely vanish.