sanju-samson

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ചറിയടിച്ച് സഞ്ജു സാംസണ്‍. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിയടിച്ചാണ് സഞ്ജു സെഞ്ചറി നേടിയത്. കരിയറിലെ നാലാം ഐപിഎല്‍ സെഞ്ചറിയാണിത്. 2026 സീസണിലെ ആദ്യ സെഞ്ചറിയാണ് സഞ്ജുവിന്‍റേത്. മത്സരത്തില്‍ ചെന്നൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. ആയുഷ് മാത്രെ 59 റണ്‍സും ശിവം ദുബൈ 20 റണ്‍സും നേടി. 

തുടക്കത്തിലെ അടിച്ചു കളിച്ച സഞ്ജു 26 പന്തിലാണ് അര്‍ധ സെഞ്ചറി നേടിയത്. 14 ഫോറുകളും 3 സിക്സറുകളും ഉൾപ്പെട്ട തകർപ്പൻ ഇന്നിംഗ്‌സിലൂടെ വെറും 52 പന്തുകളിൽ സഞ്ജു സെഞ്ചറി പൂർത്തിയാക്കി. അർധ സെഞ്ചുറി നേടിയ ആയുഷ് മ്ഹാത്രെയോടൊപ്പം ചേർന്ന് സഞ്ജു സെഞ്ചറി കൂട്ടുകെട്ടും ഉണ്ടാക്കി. 115 റണ്‍സാണ് സഞ്ജു മത്സരത്തില്‍ നേടിയത്. 

ചെപ്പോക്കിലെ സെഞ്ചറിയോടെ നാലാം ഐപിഎല്‍ സെ‍ഞ്ചറിയാണ് സഞ്ജു നേടിയത്. 2017ല്‍ പൂനെയ്ക്കെതിരെയാണ് സഞ്ജുവിന്‍റെ ആദ്യ സെഞ്ചറി (102). 2019 തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെയും 102* റണ്‍സും സഞ്ജു നേടി. പഞ്ചാബ് കിങ്സിനെതിരെ 2021 ല്‍ നേടിയ 119 റണ്‍സാണ് ഐപിഎല്ലിലെ സഞ്ജുവിന്‍റെ ഉയര്‍ന്ന സ്കോര്‍. 

2026 സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷമാണ് സഞ്ജുവിന്‍റെ സെഞ്ചറി. 6, 7, 9 എന്നിങ്ങനെയായിരുന്നു സഞ്ജു ആദ്യ മൂന്നു മത്സരങ്ങളില്‍ നേടിയത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിലായിരുന്ന താരം ട്രേഡ് ഡ‍ീല്‍ വഴിയാണ് ചെന്നൈയിലെത്തിയത്. 

ENGLISH SUMMARY:

Sanju Samson scored a century against Delhi Capitals, marking his fourth IPL century and the first of the 2026 season. This remarkable innings saw him achieve 115 runs off just 52 balls, including 14 fours and 3 sixes.